"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

അയിത്തം ഹിന്ദുമതത്തിന്റെ ഭാഗമായതുകൊണ്ടാണ് അസ്പൃശ്യന്‍ അത് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്നത്...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 344, 345)

ഹിന്ദുമതത്തില്‍ അസ്പൃശ്യര്‍ക്ക് പ്രത്യാശക്ക് യാതൊരു വകയുമില്ല. അസ്പൃശ്യര്‍ ഹിന്ദുമതം വിടണമെന്നതിന് ഇതുമാത്രമല്ല കാരണം. ഹിന്ദുമതം ഉപേക്ഷിക്കുന്നത് അനിവാര്യമാക്കി ത്തീര്‍ക്കുന്നതിന് ഒരു കാരണംകൂടിയുണ്ട് അയിത്തം ഹിന്ദുമതത്തിന്റെ ഒരു ഭാഗമാണ്. പ്രബുദ്ധരായ പരിഷ്‌കര്‍ത്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പോലും അയിത്തം ആചരിക്കുന്നതിനുവേണ്ടിയാണ് അത് ഹിന്ദുമതത്തിന്റെ ഭഗമല്ലെന്ന് വാദിക്കുന്നത്. ഒരു ഹിന്ദുവിന് ഹിന്ദുമതത്തിലുള്ള വിശ്വാസം അയാളുടെ ശ്രേഷ്ഠതാബോധം വര്‍ധിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് അസ്പൃശ്യര്‍, തന്റെ 



താഴെയാണെന്ന അവബോധമാണ് അയാളുടെ ഈ ശ്രേഷ്ഠതാബോധത്തിന്റെ കാരണം. താന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന് ഒരസ്പൃശ്യന്‍ പറഞ്ഞാല്‍ അതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കേണ്ടത്? താനൊരു അസ്പൃശ്യനാണെന്ന് അംഗീകരിക്കുന്നു എന്നാണ് അതിനര്‍ത്ഥം ദൈവേച്ഛയുടെ ഫലമായാണ് താന്‍ അസ്പൃശ്യനായത് എന്നാണ്! കാരണം, ഹിന്ദുമതമെന്നത് ദൈവേച്ഛയാണ്. ഏസേപൃശ്യനായ ഒരാള്‍ ഹിന്ദുവിന്റെ കഴുത്ത് വിച്ഛദിക്കില്ലായിരിക്കാം. അന്നാല്‍, താനൊരു അസ്പൃശ്യനാണെന്നും അങ്ങനെതന്നെയാണെന്നും അയാള്‍ അ.ാള്‍ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഹിന്ദുമതത്തെ അനുകൂലിച്ചുകൊണ്ട് ഇപ്രകാരം സമ്മതം നല്കാന്‍, നിര്‍ജീവമായ ആത്മാവുമായി ഏതൊരു അസ്പൃശ്യനാണുള്ളത്.