"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

വിവേചനമെന്നാല്‍ അസ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാണ്....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 132)

ഇത്തരത്തിലുള്ള വിവേചനത്തിന്റെ ഉറവിടം, അസ്പൃശ്യര്‍ എത്രകണ്ട് യോഗ്യനാണെങ്കിലും അയാള്‍ താഴ്ന്നവനാണ് എന്ന ഹൈന്ദവ കാഴ്ചപ്പാടാണ്. അസ്പൃശ്യരിലെ മഹാന്മാര്‍ അസ്പൃശ്യരായ മഹാന്മാരാണ്. അവര്‍ ഒരിക്കലും ഹിന്ദുക്കളിലെ മഹാന്മാരേക്കാള്‍ ഉന്നതരോ അവരോടൊപ്പമുള്ളവരോ ആയിരിക്കുകയില്ല. സാമൂഹിക സ്വഭാവമുള്ളവയാണ് ഇത്തരം വിവേചനമെങ്കിലും സാമ്പത്തിക വിവേചനത്തില്‍നിന്ന് അത് ഒട്ടും വ്യത്യസ്തമല്ല.

വിവേചനമെന്നത് അസ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാണ്. മിസ്റ്റര്‍ താവ്‌നി (Tawwny) പറയുന്നത് നോക്കുക: 'സ്ഥലകാലങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വിമുക്തമായ സ്വാതന്ത്ര്യമെന്ന സാധനം കമ്പോളത്തിലില്ല. സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ രണ്ടിലൊന്ന് തെരഞ്ഞെടുക്കാനോ, നിശ്ചിതകാര്യം നിശ്ചിതസമയത്ത് നിശ്ചിത സാഹചര്യത്തില്‍ ചെയ്യാതെ മാറിനില്‍ക്കാനോ ഉള്ള അധികാ രമാണ്. ഈ അധികാരമില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് യാതൊരര്‍ത്ഥ വുമില്ല. ഓരോ വ്യക്തിക്കും ചില ആവശ്യങ്ങള്‍ ഉണ്ട്. ഈ ആവശ്യ ങ്ങള്‍ നിറവേറ്റേണ്ടത് അയാളുടെ മോക്ഷത്തിന് ആവശ്യമാണ്. നിലനില്പിനുള്ള ഭൗതികാവശ്യങ്ങള്‍ മുതല്‍ സംസാരത്തിലും എഴുത്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കല്‍, പൊതുതാത്പര്യ മുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിലുള്ള പങ്കാളിത്തം, തന്റേതായ രീതിയില്‍ ഈശ്വരനെ ആരാധിക്കുകയോ ആരാധിക്കാതിരിക്കു കയോ വരെയുള്ള കാര്യങ്ങള്‍. വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ ഏറ്റവും കുറഞ്ഞപക്ഷം, അവന്റെ ചങ്ങതിമാര്‍ അനുഭവിച്ചതുപോലെയുള്ള അവസരങ്ങള്‍ പ്രകൃതി നിശ്ചയിച്ച പരിധിക്കകത്തു നിന്നുകൊണ്ട് അനുഭവിക്കാനും അവ പ്രാപ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തി ക്കാനുമുള്ള സ്വാതന്ത്ര്യമാണ്.'