"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 24, ശനിയാഴ്‌ച

നിയമത്തേക്കാളുപരി ആചാരങ്ങള്‍ പ്രാബല്യം നേടുന്നതെന്തുകൊണ്ടാണ്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 188)

നിയമവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആചാരം ചെറിയ കാര്യമല്ല. ഭരണകൂടം പൊലീസ് അധികാരത്തില്‍ക്കൂടിയാണ് നിയമം നടപ്പാക്കുന്നത് എന്നത് ശരിതന്നെ. ആചാരം സംയുക്ത മായിട്ടുള്ളതല്ലെങ്കില്‍, അത് നടപ്പാക്കാനാവില്ല. എന്നാല്‍ ഈ പ്രയോഗത്തില്‍ ഈ വ്യത്യാസം അനന്തരഫലം ഉണ്ടാക്കുന്നില്ല. ഭരണകൂടം നിയമം നടപ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദ മായി ജനങ്ങള്‍ ആചാരം നടപ്പാക്കുന്നു. സംഘടിത ജനതയുടെ നിര്‍ബന്ധിതശക്തി ഭരണകൂടത്തിന്റെ നിര്‍ബന്ധിതശക്തി യേക്കാള്‍ വളരെവളരെ മഹത്തായതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

മനുധര്‍മം സാങ്കേതികാര്‍ത്ഥത്തില്‍ നിയമമല്ലാതായിത്തീര്‍ന്നു എന്ന കാരണത്താല്‍, അതിന്റെ നിര്‍ബന്ധപൂര്‍വമായ നടപ്പാക്ക ലില്‍ കോട്ടം സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, അതിന്റെ ഫലദായ കത്വനഷ്ടം തടയാനുള്ള മതിയായ സാഹചര്യങ്ങള്‍ നിലനില്ക്കു കയും ചെയ്യുന്നുണ്ട്.