"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 28, ബുധനാഴ്‌ച

ഹിന്ദുവ്യവസ്ഥാപിതക്രമത്തില്‍ സമത്വസിദ്ധാന്തത്തിന് സ്ഥാനമേ ഉണ്ടായിരുന്നില്ല....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 126)

തുല്യനീതി എന്ന തത്വം വ്യവസ്ഥാപിതക്രമത്തിന് കനത്ത ആഘാതമായിരിക്കുമെന്ന് കരുതിയിട്ടുണ്ടാകാം. വാസ്തവത്തില്‍, വ്യവസ്ഥാപിതക്രമത്തിന് യാതൊന്നും സംഭവിച്ചില്ല എന്നു മാത്രമല്ല അത് അതേക്രമത്തില്‍ തുടരുകയും ചെയ്തു. നുല്യനീതി എന്ന തത്വം എന്തുകൊണ്ട് ഫലമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ചോദിച്ചേക്കാം. ഉത്തരം വളരെ ലളിതമാണ്. നീതിസിദ്ധാന്തം പ്രഖ്യാപിക്കുന്നതും അത് ഫലപ്രദമാണോ അല്ലയോ എന്നതും, അത് നടപ്പാക്കാന്‍ ബാധ്യസ്ഥമായ സിവില്‍ സര്‍വീസിന്റെ സ്വഭാവ വിശേഷത്തെ ആശ്രയിച്ചിരിക്കുന്നു. സിവില്‍ സര്‍വീസ് അതിന്റെ



വര്‍ഗപരമായ പക്ഷപാതത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥാ പിതക്രമത്തോട് സുഹൃദ്ഭാവവും, പുതിയക്രമത്തോട് ശത്രുതയും പുലര്‍ത്തുകയാണെങ്കില്‍, പുതിയക്രമം ഒരിക്കലും നിലവില്‍ വരികയില്ല. പുതിയ സംവിധാനത്തിന്റെ വിജയത്തിന് അനുസൃത മായ സിവില്‍ സര്‍വീസ് ആവശ്യമാണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ്, 1871 ല്‍ കാറല്‍ മാര്‍ക്‌സ് പാരീസ് കമ്മ്യൂണിന്റെ രൂപീകരണത്തെ അംഗീകരിച്ചതും സോവിയറ്റ് കമ്മ്യൂണിസത്തി ന്റെ ഭരണഘടനയില്‍ ലെനിന്‍ അത് സ്വീകരിച്ചതും. നിര്‍ഭാഗ്യവ ശാല്‍, സിവില്‍ സര്‍വീസിലെ ആളുകളെക്കുറിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് ശ്രദ്ധിച്ചതേയില്ല. ബ്രിട്ടീഷ് ഗവണ്മെന്റ് ചെയ്തത്, ഹിന്ദുക്കളുടെ പഴഞ്ചന്‍ വ്യവസ്ഥാപിതക്രമത്തില്‍ വിശ്വസിക്കുന്ന വര്‍ക്കുവേണ്ടി കാര്യനിര്‍വഹണത്തിന്റെ വാതിലുകള്‍ തുറന്നിടു കയായിരുന്നു. ഹിന്ദുവ്യവസ്ഥാപിതക്രമത്തില്‍ സമത്വസിദ്ധാ ന്തത്തിന് സ്ഥാനമേ ഉണ്ടായിരുന്നില്ല. ഇതിന്റെ ഫലമായി ഇന്ത്യാ ഭരണം (Rule) ബ്രിട്ടീഷുകാരും, കാര്യനിര്‍വഹണം (Administration) ഹിന്ദുക്കളും നടത്തിപ്പോന്നു.