"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 21, ബുധനാഴ്‌ച

അസ്പൃശ്യരുടെ വിമോചനം രാഷ്ട്രീയശക്തിയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മാത്രം...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 172, 173)

ഏത് കക്ഷിയെ വിശ്വസിക്കണം, അവിശ്വസിക്കണം എന്നത് മജിസ്‌ട്രേട്ടിന്റെ തീരുമാനമാണ്. ഒരു കക്ഷിയെ അദ്ദേഹം വിശ്വസിക്കുന്നത് നിയമനിബന്ധിതമല്ലാത്തതായി തോന്നാം. എന്നാല്‍ അത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. അതില്‍ ആര്‍ക്കും ഇടപെടാനാവില്ല. അസ്പൃശ്യര്‍ക്ക് ദോഷകരമായി മജിസ്‌ട്രേട്ട് തന്റെ വിവേചനാധികാരം പ്രയോഗിച്ച അസംഖ്യം കേസുകളുണ്ട്. അസ്പൃശ്യരുടെ ഭാഗത്തുനിന്നുള്ള സാക്ഷികള്‍ എത്രമാത്രം സത്യസന്ധരാണെങ്കിലും, മജിസ്‌ട്രേട്ടിന്റെ പതിവുപല്ലവി ഇപ്രകാരമായിരിക്കും. ഞാന്‍ ഈ സാക്ഷിയെ അവിശ്വസിക്കുന്നു. ഈ വിവേചനാധികാരത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. എന്തുശിക്ഷ നല്കണമെന്നതും മജിസ്‌ട്രേട്ടിന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണ്. അപ്പീലിനു പോകാവുന്നതും പോകാന്‍ പറ്റാത്തതുമായ ശിക്ഷകളുണ്ട്. ഇളവ് കിട്ടുന്നതിനുള്ള മാര്‍ഗമാണ് അപ്പീല്‍. അപ്പീലിന് പോകുന്നത് നിരസിക്കുന്ന ശിക്ഷ വിധിക്കുന്ന മജിസ്‌ട്രേട്ട്, ഇളവുകിട്ടുന്ന മാര്‍ഗം തടസ്സപ്പെടുത്തുകയാണ്. 

സമരം ചെയ്യുന്ന അസ്പൃശ്യര്‍ക്കെതിരെ അണിനിരത്തുന്ന ശക്തികള്‍ ഇത്തരത്തിലുള്ളതാണ്. അവയെ അതിജീവിക്കുവാന്‍ മറ്റുമാര്‍ഗ ങ്ങളില്ല. നിയമത്തെ അസാധുവാക്കാന്‍ സംഘടിപ്പിച്ചിട്ടുള്ള സമൂഹത്തെ ഒന്നടങ്കം ശിക്ഷിക്കുവാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

ഈ വിഷമതകള്‍ കുറച്ചുകൊണ്ടുവരുവാനുള്ള മാര്‍ഗം - തീര്‍ച്ചയാ യും ഈ വിഷമതകള്‍ മുഴുവന്‍ മറികടക്കാനാവില്ല - അസ്പൃശ്യരുടെ മുമ്പില്‍ തുറന്നുകിടന്നിരുന്നു. രാഷ്ട്രീയത്തിലൂടെയാണ് ആ മാര്‍ഗം കിടക്കുന്നത്, രാഷ്ട്രീയശക്തിയുടെ ഫലപ്രദമായ ഉപയോഗ ത്തിലൂടെ. എന്നാല്‍, അസ്പൃശ്യര്‍ ഇക്കാര്യത്തില്‍ തോല്‍പ്പിക്കപ്പെട്ടി രിക്കുകയാണ്.