"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

പഠിപ്പുള്ള മനുഷ്യനും ബുദ്ധിജീവിയും തമ്മിലുള്ള വ്യത്യാസം... ! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 2)

ഇന്ന് പാണ്ഡിത്യം മുഴുവനും ബ്രാഹ്മണരില്‍ ഒതുങ്ങി നില്ക്കുകയാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍, ഇതുവരേയും, താന്‍ വളര്‍ന്നുവന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താനുള്ള ബൗദ്ധികസത്യസന്ധതയുണ്ടായിരുന്ന വോള്‍ട്ടയറുടെ (Voltaire) പങ്കുവഹിക്കാന്‍ ഒരു ബ്രാഹ്മണനും മുന്നോട്ടുവന്നിട്ടില്ല; ഭാവിയില്‍ അങ്ങനെയൊരാള്‍ രംഗത്ത് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുമില്ല. ഒരു വോള്‍ട്ടയറെ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് ബ്രാഹ്മണരുടെ പാണ്ഡിത്യത്തെ ഗുരുതരമായ നിന്ദക്ക് വിഷയമാക്കുന്നു. ബ്രാഹ്മണപണ്ഡിതന്‍ പഠിപ്പുള്ള മനുഷ്യന്‍ മാത്രമാണെന്നോര്‍ക്കുമ്പോള്‍ ഇതില്‍ അത്ഭുതത്തിനവകാശമില്ല. അയാള്‍ ബുദ്ധിജീവിയല്ല. പഠിപ്പുള്ള മനുഷ്യനും ബുദ്ധിജീവിയും തമ്മില്‍ അതിബൃഹത്തായ അന്തരമുണ്ട്. പഠിപ്പുള്ള മനുഷ്യന്‍ വര്‍ഗബോധമുള്ളവനും തന്റെ വര്‍ഗത്തിന്റെ താത്പര്യങ്ങളില്‍ സജീവശ്രദ്ധ ചെലുത്തുന്നവനുമാണ്. ബുദ്ധിജീവിയാകട്ടെ വിമോചിതനായ വ്യക്തിയാണ്; വര്‍ഗപരിഗണനകളില്‍പ്പെട്ട് ചാഞ്ചാടാതെ പ്രവര്‍ത്തിക്കാന്‍ അവന് സ്വാതന്ത്ര്യമുണ്ട്. ബ്രാഹ്മണന്‍ പഠിപ്പുള്ള മനുഷ്യന്‍ മാത്രമായതുകൊണ്ടാണ് ഇതുവരെ ഒരു വോള്‍ട്ടയറെ സൃഷ്ടിക്കാന്‍ കഴിയാതെപോയത്.