"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 29, വ്യാഴാഴ്‌ച

ജാതിഹിന്ദുക്കളും അസ്പൃശ്യരും തമ്മിലുള്ള ബന്ധുത്വമെന്താണ്...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 72, 73)

ഈ ബന്ധുത്വം നിശ്ചയിക്കപ്പെട്ടുകഴിഞ്ഞതാണ്. അത് പദവിയുടെ ഒരു കാര്യമായി മാറിക്കഴിഞ്ഞു. അസ്പൃശ്യരെ സംബന്ധിച്ചിട ത്തോളം ഈ പദവി ജാതിഹിന്ദുക്കളേക്കാള്‍ താണതാണ്. ഈ താണപദവി സാമൂഹിക പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടു ള്ളതും അസ്പൃശ്യര്‍ അനുസരിക്കേണ്ടതുമാണ്. അത് ഏത് തരത്തിലുള്ള പെരുമാറ്റച്ചട്ടമാണെന്ന് നേരത്തെ പ്രസ്താവിച്ചുകഴി ഞ്ഞു. ഈ ചട്ടം അംഗീകരിക്കാന്‍ അസ്പൃശ്യര്‍ തയാറല്ല. കരാര്‍ അടിസ്ഥാനത്തില്‍ ജാതിഹിന്ദുവുമായി ബന്ധുത്വം വേണമെ 



ന്നതാണ് അസ്പൃശ്യന്റെയാവശ്യം. നിലവിലുള്ള പദവി നിയമ ങ്ങള്‍ക്കനുസരിച്ച് അസ്പൃശ്യര്‍ ജീവിക്കണമെന്നും അതിനപ്പുറം ഉയരാന്‍ പാടില്ലെന്നുമാണ് ജാതിഹിന്ദുവിന്റെ ആവശ്യം. അങ്ങനെ ഒരു ഗ്രാമത്തിന്റെ രണ്ടുപകുതികള്‍ തമ്മില്‍ ഒരു ഒത്തുതീര്‍പ്പി നുവേണ്ടിയുള്ള സമരത്തിലാണ്. അത് നേരത്തേതന്നെ ശാശ്വത മായി ഒത്തുതീര്‍പ്പായിക്കഴിഞ്ഞതാണെന്നാണ് ജാതിഹിന്ദുവിന്റെ അഭിപ്രായം ഈ കലഹം കേന്ദ്രീകരിക്കുന്നത് ഒരു ചോദ്യത്തിലാണ്. ഈ ബന്ധുത്വത്തിന്റെ അടിസ്ഥാനമെന്തായിരിക്കണം? അതൊരു ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കണോ, അതോ പദവിയുടെ അടിസ്ഥാനത്തിലായിരിക്കണോ?