"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

പുഷ്യമിത്രന്‍ ബൃഹദ്രഥനെ കൊലചെയ്തതെന്തിന്...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 147)

ബൃഹദ്രഥമൗര്യനെ പുഷ്യമിത്രന്‍ കൊലപ്പെടുത്തിയ സംഭവം (ബി സി 185) നിര്‍ഭാഗ്യവശാല്‍ ശ്രദ്ധിക്കപ്പെടാതെ പോയി. എന്തുതന്നെയായാലും അതിന് അര്‍ഹമായ ശ്രദ്ധ ലഭിച്ചിട്ടില്ല. രണ്ടുവ്യക്തികള്‍ ഉള്‍പ്പെട്ട ഒരു സാധാരണ സംഭവമായിട്ടാണ് ചരിത്രകാരന്മാര്‍ ഇതിനെ കൈകാര്യം ചെയ്യുന്നത്; ഇരുവരും തമ്മില്‍ നടന്ന വ്യക്തിപരമായ ഏതോ ശണ്ഠയുടെ ഫലമായിരുന്നു ഈ കൊലപാതകമെന്ന് അവര്‍ കരുതുന്നതായി തോന്നുന്നു. പക്ഷെ, ഈ കൊലപാതകത്തിന്റെ ഭവിഷ്യത്തുകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ച സംഭവമായിരുന്നു. കേവലം വംശമാറ്റമെന്ന നിലയില്‍ - സുംഗന്മാര്‍ മൗര്യന്മാരുടെ പിന്‍ഗാമികളാകാന്‍ കാരണമെന്ന നിലയില്‍ - ഇതിനെ കൈകാര്യം ചെയ്താല്‍ ഇതിന്റെ അര്‍ത്ഥപ്രാധാന്യം അളക്കാന്‍ സാധ്യമല്ല. ഫ്രഞ്ച് വിപ്ലവം പോലെതന്നെ മഹത്തായ - അതിനേക്കാള്‍ മഹത്തരമല്ലെങ്കില്‍ - ഒരു രാഷ്ട്രീയ വിപ്ലവമായിരുന്നു ഇത്. ബുദ്ധമതവിശ്വാ സികളായ രാജാക്കന്മാരുടെ ഭരണം കടപുഴക്കിയെറിയാന്‍ ബ്രാഹ്മണര്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത ഒരു വിപ്ലവം - രക്തപങ്കിലമായ വിപ്ലവം - ആയിരുന്നു ഇത്. പുഷ്യമിത്രന്‍ ബൃഹദ്രഥനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അര്‍ത്ഥമിതാണ്.