"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

ദ്രാവിഡരാജ്യങ്ങളുടെ സ്ഥാപകരായ അസുരന്മാരുടെ അഥവാ നാഗന്മാരുടെ മാതൃഭൂമി സിന്ധുവിനപ്പുറം വ്യാപിച്ചിരുന്നു....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 65)

തമിഴും സജാതീയഭാഷകളും അസ്തിവാരമാക്കിയത് പ്രാചീന അസുരഭാഷയെയായിരുന്നുവെന്ന അഭിപ്രായത്തെ വളരെ ശക്തിയായി സ്ഥിരീകരിക്കുന്ന ഒരു വസ്തുതയുണ്ട്: സിന്‍ഡിന്റെ അതിര്‍ത്തികളിലുള്ള ഒരു ഗോത്രമായ ബ്രാഹുയികളുടെ ഭാഷക്ക് പ്രസ്തുത ഭാഷകളുമായി വളരെയടുത്ത ബന്ധമുള്ളതായിക്കാണുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ കാള്‍ഡ് വെല്‍ പറയുന്നു: 'സിന്ധുവിനപ്പുറത്ത് മധ്യേഷ്യയുടെ തെക്കേ അതിര്‍ത്തി വരെ ദ്രാവിഡവംശത്തെ പിന്തുടരാന്‍ ബ്രാഹുയി (ഭാഷ) നമ്മെ പ്രാപ്തരാക്കുന്നു'. ഞാന്‍ ചൂണ്ടിക്കാട്ടിയതുപെലെ, ഈ ദേശമായിരുന്നു അസുരന്മാരുടെ അഥവാ നാഗന്മാരുടെ മാതൃഭൂമി, ദ്രാവിഡരാജ്യങ്ങളുടെ സ്ഥാപകര്‍ വ്യക്തമായും ഈ വംശത്തില്‍പ്പെട്ടവരായിരുന്നു.