"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 19, തിങ്കളാഴ്‌ച

യാചിക്കാനുള്ള അവകാശം മാത്രമാണ് അസ്പൃശ്യന് ഉപജീവനത്തിനുള്ള ഏക മാര്‍ഗം! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 27)

അസ്പൃശ്യര്‍ക്ക് രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ സുരക്ഷിതമായ ജീവിതമാര്‍ഗം ഒന്നേയുള്ളൂ. ഗ്രാമത്തിലെ ഹിന്ദുകൃഷിക്കാരോട് ആഹാരം യാചിച്ചുവാങ്ങാനുള്ള അവകാശം. ഓരോ ഗ്രാമത്തിലും അതിന്റേതായിട്ടുള്ള ഭരണസംവിധാനമുണ്ട്. ഗ്രാമഭരണത്തില്‍, പരമ്പരാഗതമായ ഏറ്റവും താഴ്ന്ന ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ള വരാണ് '' അസ്പൃശ്യര്‍''. പൗരാണികകാലത്ത് ഗ്രാമത്തിലെ അസ്പൃശ്യര്‍ ക്കെല്ലാംകൂടി, അവരുടെ അധ്വാനത്തിന്റെ പ്രതിഫലമായി കുറച്ചുഭൂമി നല്കിയിരുന്നു. അതിന്റെ അളവ് നിശ്ചിതമായിരുന്നു. ഒരിക്കലും അത് വര്‍ദ്ധിപ്പിച്ചിരുന്നില്ല. തുണ്ടുതുണ്ടായതിനാല്‍ ഈ ഭൂമി കൃഷിചെയ്യാതിടുകയായിരുന്നു പതിവ്. ഭൂമിയിലുള്ള ഈ അവകാശത്തോടൊപ്പം ഭക്ഷണം യാചിച്ചുവാങ്ങാനുള്ള അവകാ ശവും അവര്‍ക്ക് നല്കിയിരുന്നു.

ഞെട്ടലുണ്ടാക്കിയേക്കാം, ഇത് അസ്പൃശ്യരുടെ ആചാരപരമായ അവകാശമായിത്തീര്‍ന്നു; ഇങ്ങനെ യാചിച്ചുകിട്ടുന്ന ഭക്ഷണ ത്തിന്റെ മൂല്യം കണക്കാക്കിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കപ്പെടുന്ന ഒരസ്പൃശ്യന്റെ ശമ്പളം ഗവണ്മെന്റുപോലും നിശ്ചയിക്കുന്നത്.