"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 12, തിങ്കളാഴ്‌ച

പേരില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സാമൂഹിക പദവിയില്‍ അസ്പൃശ്യന് ഉയര്‍ച്ചയുണ്ടാവില്ല...! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 354)

അസ്പൃശ്യന്റെ താഴ്ന്ന പദവി അവന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. പേരില്‍ മാറ്റം വരുത്തിയില്ലെങ്കില്‍, സാമൂഹിക പദവിയില്‍ അവന് ഉയര്‍ച്ചയുണ്ടാവില്ല. രണ്ടാമത്തെക്കാര്യം ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് പേരുമാറുന്നതില്‍ വലിയ പ്രയോജനമില്ലെ ന്നതാണ്. അത്തരം പേരുമാറലിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുത ഹിന്ദുവായ ഒരാള്‍ ചികഞ്ഞെടുക്കും, അസ്പൃശ്യനെക്കൊണ്ട് താന്‍ അസ്പൃശ്യനാണെന്ന് അയാള്‍ സമ്മതിപ്പിക്കും.