"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 20, ചൊവ്വാഴ്ച

ഹൈന്ദവഗ്രാമത്തില്‍ കഴിയുന്ന ഒരു മുസ്ലീമിന്റെ ജീവിതം സുരക്ഷിതമാക്കുന്ന ഘടകമെന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 166, 167)

ശത്രുസംഘത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് അന്യനായ വ്യക്തിയെ പുണ്യനായി കണക്കാക്കുന്നത്. അയാള്‍ക്കുണ്ടാകുന്ന ഏതൊരു മുറിവും രക്തച്ചൊരിച്ചിലിന് ഇടവരുത്തും. രക്തച്ചൊരി ച്ചിലിനെക്കുറിച്ചുള്ള ഭീതിതന്നെയാണ് അന്യനായ ഒരാളെ സംപൂജ്യനായി കണക്കാക്കാന്‍ കാരണം.

ഗ്രാമത്തിലെ മുസ്ലീമിനെ സംബന്ധിച്ചും ഇതുതന്നെയാണ് സ്ഥിതി. ഹിന്ദുക്കളുടെ കണ്ണില്‍ അയാള്‍ അന്യനാണ്. എന്നാല്‍, അയാളെ പീഡിപ്പിക്കാന്‍ ഹിന്ദുക്കള്‍ ധൈര്യം കാണിക്കുന്നില്ല. കാരണം, അയാളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍, രക്തച്ചൊരി ച്ചിലിലൂടെ മുസ്ലീങ്ങള്‍ അവരോട് പ്രതികാരം ചെയ്യുമെന്ന് അവര്‍ക്കറിയാം. രക്തച്ചൊരിച്ചിലിന് വഴിവെക്കുന്നതാണ് മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള വര്‍ഗീയ കലാപം. കുറേ മുസ്ലീങ്ങള്‍ക്കോ കുറേ ഹിന്ദുക്കള്‍ക്കോ പരിക്കുപറ്റുന്നതിന് അത് കാരണമാകുന്നു. രക്തച്ചൊരിച്ചിലിനോടുള്ള ഹിന്ദുക്കളുടെ ഭയമാണ് ഹൈന്ദവഗ്രാമത്തില്‍ കഴിയുന്ന ഒരു മുസ്ലീമിന്റെ ജീവിതം സുരക്ഷിതമാക്കുന്നത്.