"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

ആര്യന്മാരുടെ ആഗമനത്തിനുമുമ്പ് ഇന്ത്യുടെ മുഴുവനും ഭാഷ 'ദമിള'യായിരുന്നു...!! അംബേഡ്കര്‍ പറഞ്ഞു...


'ദ്രാവിഡര്‍' എന്നത് ഒരു മൂലപദമല്ല. 'തമിഴ്' എന്ന വാക്കിന്റെ സംസ്‌കൃതവത്കൃത രൂപമാണിത്. 'തമിഴ്' സംസ്‌കൃതത്തിലേക്ക് ഇറക്കുമതി ചെയ്തപ്പോള്‍ 'ദമിള'ആയിത്തീര്‍ന്നു; കാലക്രമത്തില്‍ ദമിള ദ്രാവിഡ ആയിമാറി. ദ്രാവിഡ എന്ന വാക്ക് ജനതയുടെ ഭാഷയുടെ പേരാണ്; അത് ജനതയുടെ വംശത്തെ കുറിക്കുന്നില്ല. മനസ്സിലാക്കേണ്ട സംഗതി, തമിഴ് അഥവാ ദ്രാവിഡ ദക്ഷിണേന്ത്യയിലെ ഭാഷ മാത്രമായിരുന്നില്ല; പിന്നെയോ ആര്യന്മാരുടെ ആഗമനത്തിനു മുമ്പ് അത് ഇന്ത്യയുടെ മുഴുവനും ഭാഷയായിരുന്നു. കാശ്മീരം മുതല്‍ കന്യാകുമാരിവരെ അതാണ് സംസാരിച്ചിരുന്നത്. വാസ്തവത്തില്‍ ഇന്ത്യയൊട്ടുക്കുള്ള നാഗന്മാരുടെ ഭാഷയായിരുന്നു അത്. അടുത്തതായി, മനസ്സിലാക്കേണ്ടത് ആര്യന്മാരും നാഗന്മാരും തമ്മിലുള്ള സമ്പര്‍ക്കവും അത് നാഗന്മാരിലും അവരുടെ ഭാഷയിലും ഉളവാക്കിയ ഫലവുമാണ്. വിചിത്രമെന്ന് തോന്നാമെങ്കിലും ഈ സമ്പര്‍ക്കം ഉത്തരേന്ത്യയിലെ നാഗന്മാരില്‍ ഉളവാക്കിയ ഫലം ദക്ഷിണേന്ത്യയിലെ നാഗന്മാരില്‍ ഇത് ഉളവാക്കിയതില്‍ നിന്ന് തികച്ചും വിഭിന്നമായിരുന്നു.