"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

അസ്പൃശ്യരുടെ മാനസപ്രക്രിയകള്‍ മതത്തിന്‍ വ്യത്യാസപ്പെടുത്താന്‍ സാധിക്കുമോ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 351, 352)

അസ്പൃശ്യരുടെ മാനസപ്രക്രിയകള്‍ മതത്തിന്‍ വ്യത്യാസപ്പെടുത്താന്‍ സാധിക്കുമോ? സാധിക്കുമെന്നാണ് മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായം, തരംതാഴ്ത്തപ്പെട്ട പുറംജാതിക്കാരനായി വ്യക്തിയെ കാണാതെ, കൂട്ടാളിയായ മനുഷ്യജീവിയെന്ന നിലക്ക് അയാളെ സമീപിക്കുകയാ ണെങ്കില്‍ ഏതൊരു മനുഷ്യജീവിയോടും സമശീര്‍ഷനാണ് താനെന്ന തോന്നല്‍ ഉണ്ടാക്കാന്‍ അനുയോജ്യമായ അന്തരീക്ഷം മതം അയാള്‍ക്ക് നല്കുകയാണെങ്കില്‍, അത്തരം ഒരു മതത്തിലേക്കുള്ള അയാളുടെ പരിവര്‍ത്തനം നൂറ്റാണ്ടുകളായി അയാളുടെ വിഷാദാത്മകത്വത്തിന് കാരണമായ അപകര്‍ഷതാബോധം തുടച്ചുനീക്കപ്പെടാതിരിക്കാന്‍ യാതൊരു കാരണവും കാണുന്നില്ല.