"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 29, വ്യാഴാഴ്‌ച

ജാതിഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ പ്രകടമായ വിഭജനമുണ്ട്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 71)

ജാതിഹിന്ദുക്കളും അസ്പൃശ്യരും തമ്മില്‍ പ്രകടമായ വിഭജനമുണ്ട്. രണ്ടുകൂട്ടരും തമ്മില്‍ ആഴത്തില്‍ ശത്രുതയുമുണ്ട്.

ഓരോ ഗ്രാമത്തിനും രണ്ട് ഭാഗങ്ങളുണ്ട്. ജാതിഹിന്ദുക്കളുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന ഭാഗവും അസ്പൃശ്യരുടെ കുടിലുകള്‍ സ്ഥിതിചെയ്യുന്ന ഭാഗവും. ഭൂമിശാസ്ത്രപരമായിത്തന്നെ വിഭജിക്കപ്പെട്ടാണ് അവയുടെ കിടപ്പ്. ഇരുഭാഗങ്ങളും തമ്മില്‍ എടുത്തുപറയത്തക്ക അകലവുമുണ്ട്. ഇവക്കുതമ്മില്‍ യാതൊരു തരത്തിലുമുള്ള അടുപ്പമോ ചാര്‍ച്ചയോ ഇല്ല. അസ്പൃശ്യര്‍ താമസി ക്കുന്ന ഇടത്തിന് 'മഹര്‍വാഡ', 'മാംഗ്വാഡ', 'ചംരോട്ടി', 'ഖട്കാന' എന്നിങ്ങനെ വ്യതിരിക്തമായ പേരുകള്‍ തന്നെയുണ്ട്. റവന്യൂ 



ഭരണത്തിനോ തപാല്‍ എഴുത്തുകള്‍ക്കോ വേണ്ടിയാണ് നിയമ പ്രകാരേണ അസ്പൃശ്യരുടെ ഭവനങ്ങള്‍ ഇപ്രകാരം ഗ്രാമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവ ഗ്രാമത്തില്‍നിന്ന് വേര്‍പെട്ടാണ് സ്ഥിതിചെയ്യുന്നത്. ഹിന്ദുവായ ഒരു ഗ്രാമവാസി തന്റെ ഗ്രാമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അയാള്‍ അര്‍ത്ഥമാക്കുന്നത് ജാതിഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന ഇടം എന്നാണ്. അതുപോലെതന്നെ അസ്പൃശ്യനായ ഒരാള്‍ തന്റെ ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ അര്‍ത്ഥമാക്കുന്നത് ജാതിഹിന്ദുക്കള്‍ മാത്രം നിവസിക്കുന്ന ഇടം എന്നാണ്. അതുപോലെതന്നെ അസ്പൃശ്യനായ ഒരാള്‍ തന്റെ ഗ്രാമത്തെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ അര്‍ത്ഥമാക്കുന്നത്, അസ്പൃശ്യരും അവരുടെ വീടുകളും എന്നു മാത്രമാണ്. ജാതിഹിന്ദുക്കളെ അയാള്‍ ഒഴിവാക്കുന്നു. ഇപ്രകാരം ഓരോ ഗ്രാമത്തിലും അസ്പൃശ്യരും ജാതിഹിന്ദുക്കളും രണ്ട് പ്രത്യേക വിഭാഗമായി കഴിയുന്നു. അവര്‍ തമ്മില്‍ പൊതുവായി ഒന്നുംതന്നെയില്ല. അവര്‍ പരസ്പരബന്ധമുള്ള ഒരു സാമാന്യ ജനതയല്ല. പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒന്നാമത്തെ വസ്തുത ഇതാണ്.