"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

'ദക്ഷിണേ ന്ത്യരാമാ യണ'ത്തില്‍ നിന്ന് നാഗന്മാ രെക്കുറി ച്ചുള്ള പരാമര്‍ശങ്ങള്‍..! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 60)

സുപ്രസിദ്ധ ദക്ഷിണേന്ത്യന്‍ പണ്ഡിതനായ മിസ്റ്റര്‍ ദീക്ഷിതര്‍ 'ദക്ഷിണേന്ത്യരാമായണ'ത്തില്‍ എന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ഉപന്യാസത്തില്‍ നാഗന്മാരെപ്പറ്റി പറയുന്നതിങ്ങനെയാണ്; 'അര്‍ധദൈവികസ്വഭാവമുള്ള മറ്റൊരു ഗോത്രമായ നാഗന്മാര്‍ - അവരുടെ ഗോത്രചിഹ്നം സര്‍പ്പമായിരുന്നു - വടക്കുപടിഞ്ഞാറ് തക്ഷശിലയില്‍ നിന്ന് വടക്കുകിഴക്ക് അസം വരെയും തെക്ക് ദക്ഷിണേന്ത്യ വരെയും സിലോണ്‍ വരെയും വ്യാപിച്ചു. ഒരുകാലത്ത് അവര്‍ വളരെ പ്രബലന്മാരായിരുന്നിരിക്കണം. യക്വര്‍ക്ക് സമകാലികരായോ, ഒരുപക്ഷെ രാഷ്ട്രീയ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ നിന്നുള്ള അവരുടെ പതനത്തെത്തുടര്‍ന്നോ, നാഗന്മാര്‍ ദക്ഷിണേന്ത്യയില്‍ ഔന്നത്യത്തിലേക്കുയര്‍ന്നു. സിലോണിന്റെ ഭാഗങ്ങള്‍ മാത്രമല്ല, പിന്നെയോ 

പ്രാചീന മലബാറും പ്രാചീന നാഗന്മാരുടെ അധിനിവേശത്തിലായ പ്രദേശങ്ങളായിരുന്നു.... ക്രിസ്തുവിന് ശേഷം ആദ്യ ശതാബ്ദത്തിലുണ്ടായ തമിഴ് ക്ലാസിക് കൃതികളില്‍ നാഗനാടിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ നാം കേള്‍ക്കുന്നു.... നാഗാരാധനയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും മലബാറില്‍ തങ്ങിനില്ക്കുന്നുണ്ട്; ദക്ഷിണ തിരുവിതാംകൂറില്‍ നാഗര്‍കോവിലിലുള്ള ക്ഷേത്രം ഇന്നും നാഗാരാധനക്കുവേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്; ആകെക്കൂടി അവരെപ്പറ്റി പറയാന്‍ കഴിയുന്നത് അവര്‍ ഒരു നാവികഗോത്രമായിരുന്നുവെന്നതാണ്. അവരുടെ സ്ത്രീജനങ്ങള്‍ സൗന്ദര്യത്തിന് പ്രസിദ്ധിപെറ്റവരായിരുന്നു. ക്രിസ്വബ്ദത്തിന്റെ ആരംഭത്തില്‍ അധികാരത്തിലേക്കും ഔന്നത്യത്തിലേക്കും ഉയര്‍ന്ന ചേരന്മാരുമായി നാഗന്മാര്‍ ലയിച്ചു ചേര്‍ന്നു.'