"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 30, വെള്ളിയാഴ്‌ച

എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് മനസ്സാക്ഷി ഇല്ല...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 105)

അസ്പൃശ്യര്‍ക്കെതിരെ ഹിന്ദുക്കള്‍ നടത്തിയ അതിക്രമം സംബന്ധിച്ച കേസുകള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യത്തിനുവേണ്ടി യുള്ള സമരത്തിന്റെ കേസുകളാണ്. അസ്പൃശ്യര്‍ ഘോഷയാത്ര യായി പോകാനാഗ്രഹിക്കുന്നുവെങ്കില്‍, ഹിന്ദുക്കളും അങ്ങനെ ചെയ്യുന്നതില്‍ അവര്‍ക്ക് എതിര്‍പ്പില്ല. അസ്പൃശ്യര്‍ സ്വര്‍ണത്തി ന്റേയും വെള്ളിയുടേയും ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കു ന്നു എങ്കില്‍ അതേ അവകാശം ഹിന്ദുക്കള്‍ പ്രയോഗിക്കുന്നു എങ്കില്‍ അവര്‍ എതിരല്ല. ഇതിങ്ങനെ അനന്തമായി കൊണ്ടുപോകാം.... അതിന്റെയാവശ്യമില്ല. കാര്യം എളുപ്പമാണ്, ഗ്രഹിക്കാന്‍ 



ലളിതവും. അസ്പൃശ്യര്‍ അവകാശപ്പെടുന്ന സ്വാതന്ത്ര്യം ഏതുമാകട്ടെ, അത് അവര്‍ക്കുവേണ്ടി മാത്രം ഉള്ളതല്ല. ഹിന്ദുക്കളുടെ തുല്യസ്വാത ന്ത്ര്യത്തിനുവേണ്ടിയുള്ള അവകാശവുമായി അത് പൊരുത്തപ്പെ ടാതെ ഇരിക്കുന്നുമില്ല. എന്നിട്ടും എന്തുകൊണ്ട് അത്തരം നിര്‍ദ്ദോഷ വും തികച്ചും ന്യായവുമായ പ്രവൃത്തികള്‍ അടിച്ചമര്‍ത്താന്‍ ഹിന്ദുക്കള്‍ അക്രമം കാണിക്കുന്നു? തന്റെ അരാജകപ്രവൃ ത്തികളെ നിയമാനുവര്‍ത്തിയായി ഹിന്ദു കരുതുന്നതെന്തുകൊണ്ട്? അസ്പൃശ്യരുമായി ഇടപെടുമ്പോള്‍ ഹിന്ദുക്കള്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്കും വീഴ്ചകള്‍ക്കും സാമൂഹിക അപരാധമെന്നല്ലാതെ മറ്റെന്ത് പേര് വിളിക്കാനാവും? ഈ ചെയ്തികളും വീഴ്ചകളും കേവലം അനീതികള്‍ മാത്രമല്ല; അപമാനങ്ങള്‍ മാത്രമല്ല; മനുഷ്യന്‍ മനുഷ്യനോട് കാണിക്കുന്ന മനുഷ്യത്വമില്ലായ്മയുടെ അത്യന്തം പ്രകടമായ ഉദാഹരണങ്ങളാണ്. രോഗി അസ്പൃശ്യനായതുകൊണ്ട് ഡോക്ടര്‍ ചികിത്സിക്കാതിരിക്കുക, ഗ്രാമത്തിലെ ഹിന്ദുക്കള്‍ ചേര്‍ന്ന് അസ്പൃശ്യരുടെ വീടികള്‍ കത്തിക്കുക, അവരുടെ കിണറുകളില്‍ മലം എറിയുക - ഇവയൊക്കെ മനുഷ്യത്വമില്ലാത്ത ചെയ്തികളല്ലെ ങ്കില്‍ മറ്റന്താണെന്ന് എനിക്കറിയില്ല. എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് മനസ്സാക്ഷി ഇല്ല എന്നാണ് ചോദ്യം.