"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

അസുരന്മാരുടെ ഭാഷ ആര്യന്മാര്‍ക്ക് ദുര്‍ഗ്രാഹ്യമായിരുന്നു...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 64)

ആര്യന്മാരുടെ ഭാഷയില്‍നിന്ന് വ്യത്യസ്തമായ ഒരു ഭാഷയാണ് അസുരര്‍ ആദിയില്‍ സംസാരിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് തോന്നുന്നു. അസുരന്മാരുടെ സംസാരത്തെ ഉദ്ദേശിച്ച് 'മൃദുവാക്' ന്നെ പദം പ്രയോഗിച്ചിട്ടുള്ള അനേകം ഖണ്ഡികകള്‍ ഋഗ്വേദത്തില്‍നിന്ന് പ്രൊഫസര്‍ മ്യൂയര്‍ ഉദ്ധരിക്കുന്നുണ്ട്. (ഋഗ്വേദം VI,74; VI 7.6). ഈ ഖണ്ഡികകളെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെടുന്നു; 'ഞാന്‍ അധിക്ഷേപിച്ച് സംസാരിക്കുന്ന' എന്ന് തര്‍ജുമ ചെയ്ത മൃദുവാക് എന്ന പദത്തിന്റെ അര്‍ത്ഥം, അസുരന്മാരുടെ ഭാഷ ആര്യന്മാര്‍ക്ക് ഏറെക്കുറേ ദുര്‍ഗ്രാഹ്യമായിരുന്നു എന്നതായിരുന്നു; ഇത് നിസ്സംശയമാണ്. ഋഗ്വേദത്തിലെ മറ്റൊരു ഖണ്ഡികക്കും ഇതേ വിശദീകരണം ബാധകമായിരിക്കും; അതില്‍ പറഞ്ഞിരിക്കുന്നത്, ഞങ്ങള്‍ (ഇന്ദ്രനെ പ്രസാദിപ്പിച്ചുകൊണ്ട്) ദുര്‍ഭാഷിയായ മനുഷ്യനെ കീഴടക്കട്ടെ എന്നാണ്.