"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 19, തിങ്കളാഴ്‌ച

യജമാനന്റെ അടിമയും ഹിന്ദുവിന്റെ അസ്പൃശ്യനും തമ്മിലുള്ള വ്യത്യാസം...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 20)

ഹിന്ദുക്കള്‍ അവരുടെ താത്പര്യസംരക്ഷണത്തിനുവേണ്ടി അസ്പൃശ്യരുടെ ഉടമസ്ഥര്‍ തങ്ങളാണെന്ന് അവകാശപ്പെടുകയും ഭാരമാണെന്നു തോന്നുമ്പോള്‍ അവരെ കൈവിടുകയും ചെയ്യുന്നു. അടിമയുടെ സ്ഥിതി അതല്ല. അസ്വതന്ത്രമായ ഒരു സാമൂഹിക ക്രമത്തിലെ അനുകൂലാവസ്ഥകളൊന്നും അസ്പൃശ്യന് അവകാശ പ്പെടാനാവില്ല. അതേസമയം, ഒരു സ്വതന്ത്ര സാമൂഹിക സംവിധാ നത്തിലെ എല്ലാ പ്രതികൂലാവസ്ഥകളും സഹിക്കേണ്ടിവരികയും ചെയ്യുന്നു.