"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 14, ബുധനാഴ്‌ച

ഗോമാംസ ഭക്ഷണണാണ് അസ്പൃശ്യരെ ഹിന്ദുക്കളില്‍ നിന്നും വേര്‍തിരിക്കുന്നത്....!!! അംബേഡ്കര്‍ പറഞ്ഞു....




(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 84, 85)

അസ്പൃശ്യര്‍ അല്ലെങ്കില്‍ അസ്പൃശ്യഗണത്തില്‍ ഉള്‍പ്പെടുന്ന മുഖ്യസമുദായങ്ങള്‍ ചത്ത പശുവിനെ ഭക്ഷിക്കാറുണ്ടെന്ന വസ്തുത നമ്മുടെ മുമ്പിലുണ്ട്. ചത്ത പശുവിനെ ഭക്ഷിക്കുന്നവരാണ് അസ്പൃശ്യതയുടെ കളങ്കം പേറുന്നത്, മറ്റാരുമല്ല. അസ്പൃശ്യതയും ചത്ത പശുവിനെ ഉപയോഗിക്കലും തമ്മിലുള്ള സഹസംബന്ധം വളരെ വലുതും വളരെ അടഞ്ഞതുമാണ്; അതുകൊണ്ട്, അസ്പൃശ്യതയുടെ മൂലം അതാണെന്ന സിദ്ധാന്തം അവിതര്‍ക്കിതമാണെന്നു തോന്നുന്നു. രണ്ടാമതായി അസ്പൃശ്യരെ ഹിന്ദുക്കളില്‍ നിന്നും വേര്‍തിരിക്കുന്നതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഗോമാംസം ഭക്ഷിക്കലാണ്. ഹിന്ദുക്കളുടെ ഭക്ഷണസംബന്ധമായ വിലക്കുകളെ ഉപരിപ്ലവമായി മാത്രം നോക്കിയാല്‍പ്പോലും അത്തരം രണ്ടുവിലക്കുകള്‍ വിഭജനരേഖകളായി വര്‍ത്തിക്കുന്നുണ്ടെന്നു കാണാം. ഒന്ന് 



മാംസാഹാരത്തിനെതിരായ വിലക്കാണ്. അത് ഹിന്ദുക്കളെ സസ്യഭുക്കുകളെന്നും മാംസഭുക്കുകളെന്നും രണ്ടായി വേര്‍തിരിക്കുന്നു. ഗോമാംസഭക്ഷണത്തിനെതിരായ മറ്റൊരു വിലക്കുണ്ട്. അത് ഹിന്ദുക്കളെ ഗോമാംസം ഭക്ഷിക്കുന്നവരെന്നും അത് ഭക്ഷിക്കാത്തവരെന്നും വേര്‍തിരിക്കുന്നു. അസ്പൃശ്യതയുടെ കാഴ്ചപ്പാടില്‍ നിന്നു നോക്കുമ്പോള്‍ ആദ്യത്തെ വിഭജനരേഖക്ക് പ്രാധാന്യമില്ല. പക്ഷെ, രണ്ടാമത്തേതിന് പ്രാധാന്യമുണ്ട്. കാരണം, അത് സ്പൃശ്യരെ അസ്പൃശ്യരില്‍ നിന്നും പൂര്‍ണമായും അകറ്റിനിര്‍ത്തുന്നു. സ്പൃശ്യരുടെ കാര്യമെടുത്താല്‍, സസ്യഭുക്കുകളായാലും ശരി, മാംസഭുക്കുകളായാലും ശരി, ഗോമാംസം ഭക്ഷിക്കുന്നതിനോടുള്ള പ്രതിഷേധത്തില്‍ അവര്‍ ഒരുമിച്ചു നില്ക്കുന്നു. കുറ്റബോധം കൂടാതെയും സാധാരണ ജീവിതചര്യയും സ്വഭാവവുമെന്ന മട്ടിലും ഗോമാംസം ഭക്ഷിക്കുന്ന അസ്പൃശ്യര്‍ അവര്‍ക്കെതിരായും നില്ക്കുന്നു.