"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

അടിമവ്യവസ്ഥ എങ്ങനെ ഉത്ഭവിച്ചു? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 72)

അടിമകള്‍ ആരായിരുന്നു? ആര്യന്മാരായിരുന്നുവോ? അനാര്യന്മാരായിരുന്നുവോ? ആര്യന്മാരുടെ ഇടയില്‍ അടിമത്തം നിലനിന്നിരുന്നുവെന്നത് സംശയാതീതമായ കാര്യമാണ്. ആര്യന് ആര്യന്റെ അടിമയാകാമായിരുന്നു. ആര്യന്‍ ഏതുവര്‍ണത്തില്‍പ്പെട്ടവനായിരുന്നുവെങ്കിലും അവന് അടിമയാകാന്‍ കഴിയുമായിരുന്നു. ബ്രാഹ്മണര്‍ പോലും അടിമത്ത നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല. ചതുര്‍വര്‍ണങ്ങള്‍ രാജ്യത്ത് നിയമമായി അംഗീകരിക്കപ്പെട്ടതിന് ശേഷമാണ് അടിമത്ത സമ്പ്രദായത്തില്‍ മാറ്റം വരുത്തിയത്. ഈ മാറ്റം എന്തായിരുന്നുവെന്ന് നാരദസ്മൃതിയില്‍ താഴെച്ചേര്‍ക്കുന്ന ഉദ്ധരണി വ്യക്തമാക്കുന്നു.

'39. നാലുജാതികളുടെ പ്രതിലോമക്രമത്തില്‍ അടിമത്തം വിധിക്കപ്പെടുന്നില്ല; തന്റെ ജാതിയുടെ പ്രത്യേകമായ ധര്‍മങ്ങള്‍ ലംഘിച്ച മനുഷ്യന്‍ ഇതിനപവാദമാണ്. അങ്ങനെ വരുമ്പോള്‍ അടിമത്തം ഭാര്യയുടെ അവസ്ഥക്ക് ഏറെക്കുറെ സമാനമാണ്.'

യാജ്ഞവല്‍ക്യനും ഇപ്രകാരം പറയുന്നുണ്ട്: '183 (2) അടിമത്തം വര്‍ണങ്ങളുടെ അവരോഹണക്രമത്തിലാണ്; മറിച്ച് ആരോഹണക്രമത്തിലല്ല.'