"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

മഹറുകളും വിഘടിതമനുഷ്യര്‍ എന്ന അവസ്ഥയും..! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം. 14. പേജ് 41, 42)

അസ്പൃശ്യര്‍ വിഘടിത മനുഷ്യരായിരുന്നു എന്നു കാട്ടുന്ന രണ്ടാമത്തക്കൂട്ടം വസ്തുതകള്‍ ഹമറുകള്‍ എന്നറിയപ്പെടുന്ന ഒരു സമുദായത്തിന്റെ സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹര്‍ സമുദായം മാഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഒരു അസ്പൃശ്യ സമുദായമാകുന്നു. ഒറ്റക്കെടുത്താല്‍ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ അസ്പൃശ്യസമുദായം അതാണ്. മഹറുകളും സ്പൃശ്യരായ ഹിന്ദുക്കളും തമ്മിലുള്ള ബന്ധങ്ങളെ എടുത്തുകാട്ടുന്ന താഴെപ്പറയുന്ന വസ്തുതകള്‍ ശ്രദ്ധയര്‍ഹിക്കുന്നു; 1) മഹറുകല്‍ എല്ലാ ഗ്രാമങ്ങളിലും കാണപ്പെടുന്നു. 2) മഹാരാഷ്ട്രയിലെ എല്ലാ ഗ്രാമങ്ങല്‍ക്കും മതില്‍ക്കെട്ടുണ്ട്; മഹറുകളുടെ വാസസ്ഥാനങ്ങള്‍ മതില്‍ക്കെട്ടിന് വെളിയിലാണ്. 3) മഹറുകള്‍ തവണവെച്ച് ഗ്രാമത്തിനുവേണ്ടികാവല്‍ജോലി ചെയ്യുന്നു. 4) ഹിന്ദുക്കളായ ഗ്രാമവാസികള്‍ക്കെതിരായി മഹറുകള്‍ക്ക് 52 അവകാശങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങള്‍ താഴെപ്പറയുന്നവയാണ്.

1) ഗ്രാമത്തില്‍ നിന്ന് ഭക്ഷണം ശേഖരിക്കാനുള്ള അവകാശം.
2) കൊയ്ത്തുകാലത്ത് ഓരോ ഗ്രാമവാസിയില്‍ നിന്നും ധാന്യം ശേഖരിക്കാനുള്ള അവകാശം.
3) ഗ്രാമവാസികളുടെ വകയായ ചത്ത മൃഗങ്ങളെ വിനിയോഗം ചെയ്യാനുള്ള അവകാശം.

ഈ വസ്തുതകള്‍ക്ക് കരുത്തു കുറവാണെങ്കിലും അസ്പൃശ്യര്‍ ആദിമുതല്‍ക്കേ ഗ്രമത്തിന് വെളിയിലാണ് താമസിച്ചിരുന്നതെന്ന സിദ്ധാന്തത്തിന് ഉപോല്‍ബലകമായ ചില തെളിവുകള്‍ അവ നല്കുന്നുണ്ട്. അസ്പൃശ്യരായി വ്യാഖ്യാനിക്കപ്പെട്ടു എന്ന കാരണംകൊണ്ട് അവരെ ഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കരിക്കുകയും ഗ്രാമത്തിന് വെളിയില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുകയായിരുന്നില്ല. പ്രതിഷ്ഠാപിത സമുദായം ഉള്‍പ്പെട്ടിരുന്ന ഗോത്രത്തില്‍ നിന്ന് വ്യത്യസ്തമായ ഗോത്രത്തില്‍പ്പെട്ട വിഘടിതമനുഷ്യരായിരുന്നുവെന്ന കാരണംകൊണ്ട് ആദിമുതല്‍ക്കേ ഗ്രമത്തിന് വെളിയിലാണ് താമസിച്ചിരുന്നത്.