"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

കിരാതരും നാഗന്മാര്‍ തന്നെ...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 62)

ഹിമാലയന്‍ പ്രദേശത്തെ ചില പ്രാകൃതഭാഷകളില്‍ കിര അഥവാ കിരി എന്നുപറഞ്ഞാല്‍ സര്‍പ്പം എന്നാണര്‍ത്ഥമെന്നതും ശ്രദ്ധാര്‍ഹമാണ്. ഈ പേര് - ഹിമാലയന്‍ പ്രദേശത്തെ ജനതയെ ഉദ്ദേശിച്ച് മിക്കപ്പോഴും പ്രയോഗിക്കുന്ന കിരാതെ എന്ന പദത്തിന്റെ വ്യുല്പ്പത്തി ഇതില്‍നിന്നായിരിക്കാം - രാജതരംഗിണിയില്‍ കാണുന്നുണ്ട്; കാശ്മീരിലോ അതിനടുത്തോ ഉള്ള ഒരു ജനതയെ ഉദ്ദേശിച്ചാണ് ഈ പേര് അതില്‍ പ്രയോഗിച്ചിരിക്കുന്നത്. വരാഹമിഹിരന്‍ കിരരെപ്പറ്റി പറയുന്നുണ്ട്; പ്രൊഫ. കീല്‍ഹോണ്‍ (Kielhorn) പ്രസിദ്ധം ചെയ്ത ഒരു താമ്രഫലകത്തിലും അവരുടെ കാര്യം പരമാമര്‍ശിച്ചിരിക്കുന്നു.