"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 23, വെള്ളിയാഴ്‌ച

ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ളവരെന്ന് വിഭജിച്ചു എന്നതാണ് മനുവിന്റെ മൗലികമായ സൃഷ്ടി...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 178)

സമൂഹത്തെ നാലുവര്‍ഗങ്ങളായി വിഭജിച്ച്, ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടുത്തുക എന്നത് മനുവിന്റെ പ്രാഥമിക ലക്ഷ്യമായിരുന്നില്ല എന്ന് സമ്മതിക്കേണ്ടതുണ്ട്. ഒരര്‍ത്ഥത്തില്‍ മനുവിനെ സംബന്ധിച്ചിടത്തോളം ഈ വിഭജനം, കേവലം ഒരു ക്രമീകരണം മാത്രമാണ്. ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടവര്‍ തമ്മിലുള്ള ഒരു ക്രമീകരണം. എന്നാല്‍ മറ്റുവളരെപ്പേരെ സംബന്ധിച്ചിടത്തോളം പ്രധാനമായ സംഗതി ഒരാള്‍ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ എന്നുള്ളതല്ല. ഈ വിഭജനം മനുവിന് 



മുമ്പേയുള്ളതാണ്. ഈ വിഭജനം മനു കൂട്ടിച്ചേര്‍ക്കുകയും തറപ്പിച്ചു പറയുകയും ചെയ്തു എന്നുള്ളത് സമ്മതിക്കുന്നു. എന്നാല്‍ വിഭജനം അദ്ദേഹത്തോടൊപ്പം ഉണ്ടാതല്ല. അദ്ദേഹത്തോടൊപ്പം പുതിയൊരു വിഭജനവുമുണ്ടായിട്ടുണ്ട്. 1) ചാതുര്‍വര്‍ണ്യപരിധിയില്‍ വരുന്നവരും 2) ചാതുര്‍വര്‍ണ്യ പരിധിക്ക് പുറത്തുള്ളവരും തമ്മിലുള്ള വിഭജനമായിരുന്നു അത്. നവീനമായ ഈ വിഭജനം മനുവില്‍ നിന്ന് ഉത്ഭവിച്ചതാണ്. ഹിന്ദുക്കളുടെ പൗരാണിക ധര്‍മത്തിലേക്ക് മനുവിന്റെ കൂട്ടിച്ചേര്‍ക്കല്‍ ഈ വിഭജനമാണ്. മനുവിനെ സംബന്ധിച്ചിടത്തോളം ഈ വിഭജനം മൗലികമാണ്, കാരണം അദ്ദേഹമാണ് അത് ആദ്യമായി അവതരിപ്പിച്ചത്. ആധികാരികതയുടെ മുദ്രകുത്തി അതിന് അംഗീകാരം നല്കിയതും അദ്ദേഹം തന്നെ.