"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 27, ചൊവ്വാഴ്ച

ഡെല്‍റ്റാ മേഘ് വാള്‍: കപട രാജ്യസ്‌നേഹികള്‍ രാജ്യത്തിന് നഷ്ടപ്പെടുത്തിയ ആനീ സളിവന്‍ മേഴ്‌സി..!!!


രാജസ്ഥാനില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ബാര്‍മര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഡെല്‍റ്റ മേഘേ വാള്‍ ജനിച്ചത്. ബിക്കാനറിലെ ജെയ്ന്‍ ആദര്‍ശ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ പഠിച്ചുകൊണ്ടിരിക്കെ ബലാത്സംഗത്തിനിരയായി ഡെല്‍റ്റ കൊലചെയ്യപ്പെടുകയായിരുന്നു. അപ്പോള്‍ 17 വയസ് മാത്രമേ പ്രായമായിരുന്നുള്ളു.

2016 മാര്‍ച്ച് 29 ന് ഡെല്‍റ്റയുടെ മൃതശരീരം ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍, സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു. മൃതശരീരം പൊലീസ് കണ്ടെടുത്ത്, മുനിസിപ്പാലിറ്റിയുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ഒരു ടാക്ടറില്‍ എടുത്തിട്ടു കൊണ്ടുപോയി. അതിനുമുമ്പ് മൃതശരീരവും അത് കിടന്നിരുന്ന സാഹചര്യവും പൊലീസധികാരികള്‍ വീഡിയോയില്‍ പകര്‍ത്തുകയുണ്ടായില്ല. സ്ഥാപന അധികാരികള്‍ പതിവുപോലെ, ഡെല്‍റ്റ ആത്മഹത്യചെയ്തതാണെന്ന പല്ലവി ആവര്‍ത്തിച്ചു. അതിന്റെ കാരണമായി അവര്‍ ചമച്ച കഥ, ഡെല്‍റ്റക്ക് അവിടത്തെ പി ടി ടീച്ചറുമായി ഉണ്ടായിരുന്ന അവിഹിതബന്ധം കയ്യോടെ പിടിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപമാനഭാരത്താലണ് ആത്മഹത്യചെയ്തതെന്നുംമറ്റുമാണ്. 

പി ടി ടീച്ചറുമായി ബന്ധമുണ്ടായിരുന്നുവെന്നു കണ്ടെത്തിയെങ്കില്‍ അയാളെയാണല്ലോ ശിക്ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ ഗുരുതരമായ കൃത്യവിലോപം നടത്തിയത് പ്രസ്തുത അധ്യാപകനാണല്ലോ. വിദ്യാര്‍ത്ഥിനിയുടെ ഭാഗത്തുനിന്നും അങ്ങനെയൊരു തെറ്റ് കണ്ടെത്തിയെങ്കില്‍ അത്, രക്ഷകര്‍ത്താക്കളെ ബോധ്യപ്പെടുത്തി അവളെ അതില്‍നിന്നും പിന്‍തിരിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ എന്തുകൊണ്ട് അധികാരികള്‍ കൈക്കൊണ്ടില്ല?

ഡെല്‍റ്റ താമിസിച്ചിരുന്ന ഹോസ്റ്റലില്‍ ആകെ നാല് വിദ്യാര്‍ത്തിഥി നികളേ അന്തേവാസികളായി ഉണ്ടായിരുന്നുള്ളൂ. മറ്റ് മൂന്ന് കുട്ടികളും വീട്ടില്‍ പോയശേഷം തലേന്ന് മാര്‍ച്ച് 28 വരെ മടങ്ങിവന്നിരുന്നില്ല. അന്ന് ഡെല്‍റ്റ വീട്ടിലുള്ള അച്ഛനോട് ഫോണ്‍ചെയ്ത്, തന്റെ വാര്‍ഡനായ പ്രിയ ശുക്ല പി ടി ടീച്ചറായ വിജേന്ദ്രകുമാര്‍ സിംഗിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഹോസ്റ്റല്‍ വൃത്തിയാക്കാത്ത കുറ്റം ആരോപിച്ച് അതിന് മാപ്പുപ റയിപ്പിച്ചു എന്നും പറയുകയുണ്ടായി.

ഡെല്‍റ്റയെക്കൊണ്ട് ബലമായി അച്ഛനോട് ഇങ്ങനെ ഫോണ്‍ ചെയ്ത് പറയിപ്പിക്കുകയായിരുന്നു എന്നത് വ്യക്തമാണല്ലോ. അതിന് ശേഷമാണ് പി ടി അധ്യാപകന്‍ വിജേന്ദ്രകുമാര്‍ സിംഗ് ഡെല്‍റ്റയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.

കോളേജ് അധികൃതര്‍ പതിവുപോലെ വ്യാജരേഖ ചമച്ച് സംഭവം നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികവേഴ്ചയാണ് ഉണ്ടായതെന്ന് വരുത്തി, ഡെല്‍റ്റയും പി ടി ടീച്ചറും ഒപ്പിട്ടതായി ഒരു പ്രസ്താവന അവര്‍ പടച്ചുവെച്ചു. എന്നാല്‍ ഇംഗ്ലീഷ് പത്രങ്ങളൊന്നും ഈ വാര്‍ത്ത ഉടനെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഹിന്ദി പത്രങ്ങല്‍ ഈ 'നടുക്കുന്ന വാര്‍ത്ത' വേണ്ടവിധം പ്രചരിപ്പിച്ചു. ഹോസ്റ്റില്‍ താമസിക്കുന്ന പെണ്‍കുട്ടി കളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും ദലിത് പെണ്‍കുട്ടികള്‍ ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും സംവാദങ്ങള്‍തീര്‍ത്തുകൊണ്ട് അവര്‍ പത്രത്താളുകളില്‍ അച്ചുനിരത്തി.

ഹോസ്റ്റല്‍ മുറി വൃത്തിയാക്കേണ്ടത് അന്തേവാസിയായ വിദ്യാര്‍ത്ഥിനിയുടെ ജോലിയല്ല. അങ്ങനെ ചെയ്യാത്തത് ഒരു കുറ്റമായി കണ്ടെത്തിയാല്‍ പോലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒറ്റക്ക് ഒരു ആണാള്‍ താമസിക്കുന്ന മുറിയിലേക്ക് പറഞ്ഞയക്കാന്‍ പാടുള്ളതാണോ? പ്രായപൂര്‍ത്തിയാകാത്ത തിനാല്‍ത്തന്നെ പെണ്‍കുട്ടിയുമായുള്ള വേഴ്ചക്ക് 'ഉഭയസമ്മത പ്രാകാരം' എന്ന നിയമപരിരക്ഷ ലഭിക്കില്ല എന്ന വസ്തുത അറിയാന്‍ പാടില്ലാത്ത വിഢികള്‍ നടത്തുന്ന കോളേജാണോ ഇത്. എന്തുതരം കുറ്റമായാലും അത് ചെയ്ത പെണ്‍കുട്ടിയടെ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കാര്യം ബോധിപ്പിക്കണം എന്നത് സാമാന്യ നടപടി എന്നതിനേക്കാള്‍ ഉപരി നിയമപരമായി വ്യവസ്ഥചെയ്തിട്ടു ള്ളതുമാണല്ലോ? എന്തുകൊണ്ട് അധികാരികള്‍ അതിന് മുതിര്‍ന്നില്ല? എങ്ങിനെ മരിച്ചതാണെങ്കിലും, തങ്ങളുടെ വിദ്യാര്‍ത്ഥിയും ഹോസ്റ്റലിലെ അന്തേവാസിയുമായ ഒരു കുട്ടിയുടെ മൃതശരീരം മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന ടാക്ടറിലാണോ എടുത്തുകൊണ്ടു പോകേണ്ടത്? ആംബുലെന്‍സ് ഇല്ലെങ്കില്‍ മറ്റുവാഹനങ്ങളെ ആശ്രയിക്കാന്‍ സൗകര്യമില്ലാത്തിടത്താണോ കോളേജ് സ്ഥാപിച്ചത്..? ഈ കോളേജിന് മഹാവീരന്റെ പേര് ദുരുപയോഗപ്പെടുത്തുകയായിരുന്നു; മഹാക്രൂരന്മാരുടെ കോളേജാണിത്!

സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി മാത്രമായിരുന്നില്ല ഡെല്‍റ്റ മേഘ് വാള്‍. ചിത്രകലയില്‍ ആരെയും അതിശയിപ്പിക്കുന്ന മികവുണ്ടാ യിരുന്നു ഡെല്‍റ്റക്ക്. പ്ലസ്ടു തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ സംസ്ഥാന ജേതാവ് ഡെല്‍റ്റയായിരുന്നു. 2006 ല്‍ രാജസ്ഥാന്‍ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ആര്‍ട്ട് മാഗസിനില്‍ ഡെല്‍റ്റയുടെ ചിത്രവും ഉള്‍പ്പെടുത്തിയുന്നു. അന്ന് ഡെല്‍റ്റ മേഘ് വാളിന് 7 വയസ് മാത്രമായിരുന്നു പ്രായം. സവര്‍ണാധികാരം നഷ്ടപ്പെടുത്തിയത്, രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ കെല്പുള്ള മികച്ച ചിത്രകാരിയെക്കൂടിയാണ്. എന്നിട്ട് അവരോ, ഇപ്പോള്‍ ദേശസ്‌നേഹത്തിന്റെ തലതൊട്ടപ്പന്മാര്‍ ചമയുകയും ചെയ്യുന്നു. 

ഡെല്‍റ്റ മേഘ് വാളിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി, മറ്റ് കാര്യങ്ങളിലെന്നപോലെ ആക് ഷന്‍ കൗണ്‍സിലുകള്‍ രൂപീകൃതമാവുകയും അവര്‍ ഈ ആവശ്യമുന്നയിച്ച് സമരപരി പാടികള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. (The Bangalore coalition for Justice Delta Meghwal) പ്രിന്‍സിപ്പാള്‍ ഈശ്വര്‍ ചന്ദ് വൈദ്യയേയും (ഈശ്വരന്‍ എന്നാണ് അയാളുടെ പേരുതന്നെ. ദലിതരെ ഉന്മൂലനം ചെയ്യുന്ന തായിരിക്കണം അവരുടെ ഈശ്വരനു നിരക്കുന്ന പ്രവര്‍ത്തനം) ശിക്ഷിക്കണമെന്നും കോളേജ് പൂട്ടി, ശേഷിക്കുന്ന കുട്ടികളെ മറ്റ്‌കോളേജുകളില്‍ പ്രവേശിപ്പിക്കണമെന്നും ഡെല്‍റ്റയുടെ പേരില്‍ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തണം എന്നും മറ്റും ആക് ഷന്‍ കൗണ്‍സിലിന്റെ ഡിമാന്‍ഡുകളായിരുന്നു. ദലിതരുടെ എല്ലാ സമരങ്ങളേയും പോലെ ഇതും ഫലം ലഭ്യമല്ലാതെ ഒടുങ്ങുമെന്നതി നാല്‍ അതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതില്ല. 

പ്രിന്‍സിപ്പാളിനേയും വാര്‍ഡനേയും പി ടി ടീച്ചറേയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പി ടി ടീച്ചര്‍ ജുഡീഷ്യല്‍ കസ്റ്റഡിയി ലാണ്. മറ്റുരണ്ടുപേരെ പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്. 

ഡെല്‍റ്റ കൊലചെയ്യപ്പെട്ടശേഷം ഒരു വര്‍ഷം കഴിഞ്ഞ്, 2017 ല്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ബിക്കാനറില്‍ ഒരു അനുസ്മര ണയോഗവും പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. നേരിട്ടുചെന്ന് അറിയിച്ചിട്ടും അടുത്തബന്ധുക്കള്‍ പോലും ഈ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായില്ല; എല്ലാവര്‍ക്കും തിരക്കായിരുന്നു പോലും - അച്ഛന്‍ മഹേന്ദ്ര രാം മേഘ് വാള്‍ പത്രലേഖകര്‍ക്ക് വെളിപ്പെടുത്തി. മഹേന്ദ്ര രാം മേഘ് വാള്‍ ബിക്കാനറില്‍ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ്. ഹോസ്റ്റലിലുണ്ടായിരുന്നപ്പോള്‍ ഡെല്‍റ്റ, വാര്‍ഡന്‍ പി ടി ടീച്ചറുടെ മുറിയിലേക്കു ചെല്ലാന്‍ കൂടെകൂടെ തന്നെ നിര്‍ബന്ധിക്കു മായിരുന്നുവെന്ന് വിളിച്ചറിയിച്ചിരുന്നുവെന്ന് മഹേന്ദ്ര രാം ഓര്‍ക്കുന്നു. തന്റെ ഗ്രാമമായ ബിക്കാനറില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസാകുന്ന ദലിത് പെണ്‍കുട്ടികളാരും ഉന്നത വിദ്യാഭ്യാസത്തിന് പോകാറില്ല. കാരണം ബലാത്സംഗഭീതിതന്നെ! 8-9 ക്ലാസ് കഴിയുമ്പോള്‍ എല്ലാവരും വീട്ടിലിരിക്കാറാണ് പതിവ്. ഇതിനൊരു മാറ്റം കൊടുത്തത് ഡെല്‍റ്റ മേഘ് വാളായിരുന്നു. ഡെല്‍റ്റയുടെ കോളേജ് പ്രവേശം ഗ്രാമത്തിലെ മറ്റ് ദലിത് പെണ്‍കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നതിനുള്ള ധൈര്യം പകര്‍ന്നുകൊടുത്തു.

ഡെല്‍റ്റയെ കൂടാതെ ഒരു മകനും രണ്ടും പെണ്‍മക്കളുംകൂടി മഹേന്ദ്ര രാം മേഘ് വാളിനുണ്ട്. മകന്‍ വെറ്റേറിനറി സയന്‍സിന് പഠിക്കുന്നു. ഇനിയുള്ള പെണ്‍മക്കളില്‍ മൂത്തയാള്‍ മെഡിക്കല്‍ എന്‍ട്രന്‍സിന് ശ്രമിക്കുന്നു. ഇളയമകള്‍ പ്ലസ് വണ്ണില്‍ പഠനം തുടരുന്നു. മഹേന്ദ്ര രാം ആകട്ടെ, തന്റെ ജോലിയിലെ പ്രമോഷന് ഉതകുമെന്നതിനാല്‍ ഹിന്ദി ഭാഷയില്‍ എം എ നേടുന്നതിനായി സ്വയം പഠിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. അതിനിടെയാണ് ദാരുണമായ ഈ സംഭവം നേരിടുന്നത്!

വിദ്യാഭ്യസനേട്ടമാണ് അടിമകളെ വിമോചിതരാക്കുന്നത് എന്ന മുദ്രാവാക്യത്തില്‍ മഹേന്ദ്ര രാം കുടുംബത്തിനുള്ള വിവാസം ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസം എന്നു കേള്‍ക്കു മ്പോള്‍ ഒരുതരം അലര്‍ജി ബാധിക്കുന്നതായി മഹേന്ദ്രരാം അഭിപ്രായപ്പെടുന്നു. സമരത്തില്‍ നിന്ന് പിന്‍തിരിയുന്നതിനുള്ള സമ്മര്‍ദ്ദവും ഏറിവരുന്നു. ഏറ്റുമുട്ടണ്ടത് ഉന്നതരോടാണെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നു. മഹേന്ദ്ര രാം തന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗ സ്ഥനാണ്. സ്ഥലം മാറ്റം പോലെയുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വന്നാല്‍ ഭവിഷ്യത്ത് ഏറുകയല്ലേയുള്ളു. ഒരു മകളെ നഷ്ടപ്പെട്ടു എങ്കില്‍, മറ്റുള്ള മക്കളെ നഷ്ടപ്പെടുത്താതിരിക്കുക, ഇങ്ങനെ പോകുന്നു ഉപദേശങ്ങള്‍.

ഇവിടെ അധികാരികള്‍ പതിവായി പ്രയോഗിക്കാറുള്ള 'അക്കാദ മിക് പ്രഷര്‍' എന്ന അദൃശ്യ കൊലയായുധം ചെലവായില്ല. ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് ആ മഹാപാതകം ചെയ്തവര്‍ക്കു തന്നെ മറച്ചുവെക്കാന്‍ കഴിയാതെ വന്നു. ഏതുതരത്തിലുള്ള ക്രൂരകര്‍മം ചെയ്താലും സവര്‍ണര്‍ ശിക്ഷിക്കപ്പെടില്ലല്ലോ.