"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 19, തിങ്കളാഴ്‌ച

അസ്പൃശ്യര്‍ ഭൂരഹിതകര്‍ഷകത്തൊഴിലാളികളായിത്തീരാന്‍ കാരണമെന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 25, 26)

ഒരു കാര്‍ഷികരാജ്യത്ത് കൃഷിയാണ് പ്രധാന ജീവിതമാര്‍ഗം. എന്നാല്‍, ഈ ജീവിതമാര്‍ഗം സാധാരണയായി അസ്പൃശ്യനുവേണ്ടി തുറന്നിട്ടില്ല. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമി വാങ്ങാനുള്ള കഴിവ് അവര്‍ക്കില്ല. രണ്ടാമതായി, അസ്പൃശ്യനായ ഒരാള്‍ക്ക് ഭൂമി വാങ്ങാനുള്ള പണമുണ്ടായാല്‍ത്തന്നെ, അതിനുള്ള അവസരം ലഭിക്കുന്നില്ല. മിക്കയിടങ്ങളിലും അസ്പൃശ്യര്‍ ഭൂമിവാങ്ങാന്‍ ശ്രമിക്കുന്നതും അതുവഴി തങ്ങള്‍ക്കൊപ്പമെത്താന്‍ ശ്രമിക്കുന്നതും ജാതിഹിന്ദുക്കള്‍ ചെറുക്കും. ഇത്തരം ധിക്കാര പരമായ നടപടി ജാതിഹിന്ദുക്കളെ കുപിതരാക്കുക മാത്രമല്ല, 



അവരുടെ ശിക്ഷ എളുപ്പത്തില്‍ ക്ഷണിച്ചുവരുത്തു ന്നതുമായി രിക്കും. രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ അസ്പൃശ്യര്‍ ഭൂമി സ്വന്തമാ ക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. ഉദാഹരണത്തിന് പഞ്ചാബ് പ്രവിശ്യയില്‍ 'ലാന്റ് എലിയനേഷന്‍ ആക്ട്' എന്നൊരു നിയമമുണ്ട്. ഏതെല്ലാം സമുദായത്തിന് ഭൂമി വാങ്ങാമെന്ന് ഈ നിയമത്തില്‍ പ്രത്യേകം പറയുന്നുണ്ട്. അസ്പൃശ്യരെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലമായി മിക്കയിടങ്ങ ളിലും അസ്പൃശ്യര്‍ ഭൂരഹിത കര്‍ഷകത്തൊഴിലാളുകളായിത്തീരാന്‍ നിര്‍ബന്ധിതരായി. തൊഴിലാളികള്‍ എന്ന നിലക്ക് ന്യായമായ കൂലി ആവശ്യപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. കൊടുക്കുന്ന കൂലിയും വാങ്ങി ഹൈന്ദവ കര്‍ഷകര്‍ക്കു വേണ്ടി അവര്‍ പണിയെടുക്കണം. ഏറ്റവും കുറഞ്ഞ കൂലി നല്കുന്ന കാര്യത്തില്‍ ഹൈന്ദവ കര്‍ഷകര്‍ക്ക് ഒരുമിക്കാനാകും. എങ്കില്‍ മാത്രമേ അവരുടെ താത്പര്യം നിലനിര്‍ ത്താനാവൂ. ഇതിനെ ചെറുക്കാനുള്ള കഴിവ് അസ്പൃശ്യര്‍ക്കില്ല. ഒന്നുകില്‍ കുറഞ്ഞകൂലി സ്വീകരിക്കുക, അല്ലെങ്കില്‍ പട്ടിണി കിടക്കുക. വിലപേശാനുള്ള യാതൊരു കഴിവും അസ്പൃശ്യര്‍ക്കില്ല. അവര്‍ ഒന്നുകില്‍ ഹൈന്ദവകര്‍ഷകര്‍ നിശ്ചയിച്ച കൂലി സ്വീകരിക്കണം, അല്ലെങ്കില്‍ അവരുടെ അക്രമം സഹിക്കണം.