"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

ജാതി ഉന്മൂലനം ചെയ്തില്ലെങ്കില്‍ അയിത്തം അപ്രത്യക്ഷമാകുകയില്ല...!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 9. പേജ് 121)

ഹൈന്ദവസാമൂഹികക്രമം പൂര്‍ണമായും, പ്രത്യേകിച്ച് ജാതിസമ്പ്രദായം, ഇല്ലാതായെങ്കിലേ അയിത്തം അപ്രത്യക്ഷമാ കുകയുള്ളൂ. ഇത് സാധ്യമാണോ? ചിലതരം അംഗീകാരമാണ് ഓരോ വ്യവസ്ഥിതിയേയും നിലനിര്‍ത്തുന്നത്. ഒരു വ്യവസ്ഥക്ക് ജീവരക്തം നല്കുന്നത് മൂന്നുതരം അംഗീകാരമാണ് - നിയമപരം, സാമൂഹികം, മതപരം. ഒരു വ്യവസ്ഥിതിയുടെ ചൈതന്യം നിലനില്ക്കുന്നത്, അതിന് ലഭിക്കുന്ന അംഗീകാരത്തിന്റെ സ്വഭാവത്തെ ആശ്രയി ച്ചാണ്. ജാതിസമ്പ്രദായത്തിന് പിന്നിലെ അംഗീകാരത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ്. ജാതിസമ്പ്രദായത്തിന്റെ പിന്നിലെ അംഗീകാരത്തിന്റെ സ്വഭാവമെന്താണ? നിര്‍ഭാഗ്യവശാല്‍ ജാതിസമ്പ്രദായത്തിന്റെ പിന്നിലെ അംഗീകാരം മതപരമായ അംഗീകാരമാണ്. എന്തുകൊണ്ടെന്നാല്‍, വര്‍ണസമ്പ്രദായത്തിന്റെ നവീനരൂപമായ ജാതിസമ്പ്രദായത്തിന് വേദങ്ങളില്‍ നിന്നാണ് അംഗീകാരം ലഭിക്കുന്നത്. വേദങ്ങളാണ് ഹിന്ദുമതത്തിന്റെ വിശുദ്ധഗ്രന്ഥം. അവ അപ്രമാദങ്ങളുമാണ്. നിര്‍ഭാഗ്യവശാല്‍ എന്നു ഞാന്‍ പറയാന്‍ കാരണം, മതപരമായ അംഗീകാരമുള്ള ഏതും ദിവ്യവും സനാതനവുമായിത്തീരുന്നു എന്നതുകൊണ്ടാണ്. ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം ജാതി ദിവ്യവും സനാതന വുമാണ്. ജാതി ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, അയിത്തം അപ്രത്യക്ഷമാകുമെന്ന് എങ്ങനെയാണ് പ്രതീക്ഷിക്കുക?