"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 22, വ്യാഴാഴ്‌ച

ഹിന്ദുക്കള്‍ അസ്പൃശ്യരുടെമേല്‍ ചാടിവീഴുന്നത് ധര്‍മം നിലനിര്‍ത്താനാണ്..! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 177)

ഹിന്ദുക്കള്‍ അസ്പൃശ്യരുടെ മേല്‍ ചാടിവീഴുന്നത് ധര്‍മം നില നിര്‍ത്താ നാണെന്നാണ് പറയുന്നത്. എന്താണ് ധര്‍മം എന്നറിയാന്‍ ഒരാള്‍ സ്മൃതികളില്‍ അടങ്ങിയിട്ടുള്ള നിയമങ്ങള്‍ മനസ്സിലാക്കണം, പ്രത്യേകിച്ച് മനുസമൃതിയില്‍ അടങ്ങിയിട്ടുള്ള നിയമങ്ങള്‍. ഈ നിയമങ്ങളെക്കുറിച്ചു സാമാന്യജ്ഞാനമില്ലാതെ അസ്പൃശ്യരുടെ കലാപത്തോട് ഹിന്ദുക്കളുടെ പ്രതികരണം മനസ്സിലാക്കുക അസാധ്യമാണ്. സ്മൃതികളില്‍ പ്രതിപാദിക്കുന്ന ധര്‍മത്തിന്റെ സമസ്തമണ്ഡലങ്ങളും അവയുടെ ഘടകങ്ങളും നമ്മുടെ ആവശ്യ ത്തിന് പരിശോധിക്കേണ്ട ആവശ്യമില്ല. ആധുനിക വ്യവഹാര ങ്ങളില്‍ പരാമര്‍ശിക്കുന്ന ധര്‍മത്തിന്റെ ആ ഭാഗം, അതായത് വ്യക്തിനിയമത്തെക്കുറിച്ചുള്ള ഭാഗം അറിയുന്നതായാല്‍ ധാരാളം മതിയാകും. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അവകാശം, കര്‍ത്തവ്യം അഥവാ പദവിയുടെ അടിസ്ഥാനത്തിലുള്ള പ്രാപ്തി എന്നിവയെ പരാമര്‍ശിക്കുന്ന ധര്‍മത്തിന്റെ ആ ഭാഗം അറിഞ്ഞാല്‍ ധാരാളമായി.