"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

ഒറ്റപ്പെടുത്തലിന്റെ നാനാര്‍ത്ഥങ്ങള്‍; അതിന്റെ ഫലമായി അസ്പൃശ്യര്‍ നേരിടുന്ന ഭീകരാവസ്ഥ എത്തരത്തിലുള്ളതാണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 349)

ഒറ്റപ്പെടുത്തലിന്റെ പ്രാതികൂല്യങ്ങളും ബന്ധുത്വത്തിന്റെ നേട്ടങ്ങളും അറിയാവുന്ന എല്ലാവരും മതംമാറാനുള്ള ഈ നീക്കം അര്‍ത്ഥശൂന്യമല്ലെന്ന് സമ്മതിക്കുന്നതാണ്. ഒറ്റപ്പെടലിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്? ഒറ്റപ്പെടുത്തല്‍ എന്നതിനര്‍ത്ഥം സാമൂഹികമായ വേര്‍പെടുത്തല്‍, സാമൂഹികമായ അവമാനം, സാമൂഹിക വിവേചനം, സാമൂഹികമായ അന്യായം, എന്നൊക്കെയാണ്. ഒറ്റപ്പെടുത്തല്‍ എന്നതിനര്‍ത്ഥം, സംരക്ഷണ നിഷേധം, നീതിനിഷേധം, അവസരനിഷേധം എന്നൊക്കെയാണ്. ഒറ്റപ്പെടല്‍ എന്നതിനര്‍ത്ഥം, അനുതാപത്തിന്റെ അഭാവം, സംസര്‍ഗത്തിന്റെ അഭാവം, പരിഗണനയുടെ അഭാവം, എന്നൊക്കെയാണ്. അല്ല, ഒറ്റപ്പെടല്‍ എന്നതിനര്‍ത്ഥം ഹിന്ദുക്കളില്‍ നിന്നുള്ള വെറുപ്പും സഹജവിദ്വേഷവുമാണ്. നേരേമറിച്ച് മറ്റൊരു സമുദായവുമായി ബന്ധുത്വം സ്ഥാപിക്കുകവഴി, ആ സമുദായത്തില്‍ അസ്പൃശ്യര്‍ക്ക് തുല്യപദവിയും തുല്യസംരക്ഷണവും തുല്യനീതിയും ഉണ്ടായിരിക്കും. അതിലെ അംഗങ്ങളുടെ അനുതാപവും സന്മനോഭാവവും ആര്‍ജിക്കാന്‍ കഴിയും.