"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

അസ്പൃശ്യരുടെ സുഹൃത്ത് ചമഞ്ഞ ഗാന്ധി അവരെ ദ്രവ്യാധാരമില്ലാതെ ഒറ്റപ്പെടുത്തി...!!!! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 218)

എന്നാല്‍, യുക്തിയുടെ ഈ നേട്ടം അസ്പൃശ്യര്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ ഗാന്ധി തയാറല്ലായിരുന്നു. അദ്ദേഹം അതില്‍ ഉറച്ചു നിന്നു. അഹിന്ദുക്കള്‍ ഹിന്ദുക്കളെ സഹായിച്ചേക്കാം. ഹിന്ദുക്കള്‍ അഹിന്ദുക്കളെ സഹായിച്ചോക്കാം. എന്നാല്‍, ആരും അസ്പൃശ്യരെ സഹായിക്കരുത്. അസ്പൃശ്യരുടെ അവശതകളുടെ അടിസ്ഥാന ത്തില്‍ ഒരു വ്യതിരിക്തത ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മി. ഗാന്ധിയുടെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ന്യായവാദത്തിന്റെ രൂക്ഷത മയപ്പെടുത്താന്‍ അതിയായി അഭിലഷിച്ചു. അസ്പൃശ്യരുടെ ചില അവശതകള്‍ 



പൗരസംബന്ധിയാണെന്നും, പൗരസംബന്ധമായ അവശതകളെ സംബന്ധിച്ചിടത്തോളം സത്യാഗ്രഹം മുന്നോട്ടു കൊണ്ടുപോകാന്‍ അഹിന്ദുക്കളുടെ സഹായം പോലും ആവശ്യമാണെന്ന് അവര്‍ വാദിച്ചു. ഇത് ശ്രദ്ധിക്കാന്‍ പോലും ഗാന്ധി തയാറല്ലായിരുന്നു. എല്ലാ കേസുകള്‍ക്കും അദ്ദേഹത്തിന്റെ വിലക്ക് ബാധകമായിരുന്നു, മറ്റൊരു വ്യതിരിക്തതക്ക് സാധ്യതയില്ലായിരുന്നു. പുറത്തുനിന്നുള്ള സഹായത്തിന് ഈ വിലക്ക് കല്പിച്ചുകൊണ്ട് മി. ഗാന്ധി 'അസ്പൃശ്യ രുടെ സുഹൃത്ത്', അസ്പൃശ്യരുടെ സഹായ സൈന്യത്തെ വിച്ഛേ ദിക്കുകയും അവരെ ദ്രവ്യാധാരമില്ലാതെ ഒറ്റപ്പെടുത്തുകയും ചെയ്തു.