"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

ജാതിയും അയിത്തവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന ധാരണ മിഥ്യയാണ്...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ്. 119, 120)

ജാതിസമ്പ്രദായത്തെ നശിപ്പിക്കാതെ അയിത്തം നീക്കം ചെയ്യാന്‍ കഴിയുമെന്ന ആശയവും പ്രതീക്ഷയും വ്യര്‍ത്ഥമാണ്. ജാതിയും അയിത്തവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന ആശയം മിഥ്യാധാരണയില്‍ നിന്നുണ്ടായതാണ്. രണ്ടും ഒന്നുതന്നെയാണ്. അവ പരസ്പരം വേര്‍തിരിക്കാനാവില്ല. ജാതിസമ്പ്രദായത്തിന്റെ ഒരു തുടര്‍ച്ചമാത്രമാണ് അയിത്തം. രണ്ടിനുമിടയില്‍ വേര്‍തിരിവ് സാധ്യമല്ല. രണ്ടും ഒരുമിച്ചു നില്ക്കുന്നു, ഒരുമിച്ചു വീഴുകയും ചെയ്യും.