"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 22, വ്യാഴാഴ്‌ച

ധര്‍മം അനുശാസിക്കുന്ന കൃതികള്‍ ഏതൊക്കെയാണ്? അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 176, 177)

ധര്‍മത്തിന്റെ പ്രധാന ഉറവിടങ്ങല്‍ വേദങ്ങളും സ്മൃതികളും ആചാരങ്ങളുമാണെന്ന് എല്ലാ ഹിന്ദുക്കളും അംഗീകരിച്ചിട്ടുള്ള താണ്. വേദങ്ങള്‍ക്കും സ്മൃതികള്‍ക്കുമിടക്ക്, ധര്‍മത്തെ സംബന്ധി ച്ചിടത്തോളം ഏതായാലും ഈ വ്യത്യാസമുണ്ട്. നമ്മള്‍ ഇന്നുകാണുന്ന ധര്‍മത്തിന്റെ ഈ വികസിതരൂപം വേദങ്ങളിലാണ് ഊന്നിയിട്ടു ള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, വേദങ്ങളാണ് ധര്‍മത്തിന്റെ പ്രഭവസ്ഥാനം എന്ന പ്രസ്താവത്തിന് നീതീകരണമുണ്ട്. എന്നാല്‍ വേദങ്ങള്‍ ധര്‍മത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രബന്ധങ്ങളാണെന്ന് ഭവിക്കുന്നില്ല. ധര്‍മകാര്യങ്ങളെ 



സംബന്ധിച്ച് അന്യോന്യം ബന്ധിക്കപ്പെട്ട രൂപത്തിലുള്ള സംശയ രഹിതമായ പ്രമാണങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നില്ല. ധര്‍മവുമായി ബന്ധപ്പെട്ട ചിലവിഷയങ്ങളെക്കുറിച്ചുള്ള വിഘടിതമായ ചിലപ്രസ്താവങ്ങള്‍ മാത്രമേ അവയില്‍ അടങ്ങിയിട്ടുള്ളൂ. സ്മൃതിക ളുടെ കാര്യം അങ്ങനെയല്ല. ധര്‍മത്തെക്കുറിച്ചുള്ള ഔദ്യോഗിക വിധികളാണ് സ്മൃതികള്‍. ധര്‍മത്തെക്കുറിച്ചുള്ള നിയമങ്ങളാണ് അവയില്‍ അടങ്ങിയിട്ടുള്ളത്. ധര്‍മമെന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്മൃതികളാണ് അതിന്റെ നിയമങ്ങള്‍ക്ക് രൂപം നല്കുന്നത്. സ്മൃതികളില്‍ കൊടുത്തിട്ടുള്ള നിയമത്തിന്റെ പാഠമാണ് ധര്‍മവും അധര്‍മവും എന്താണെന്ന തര്‍ക്കം പരിഹരിക്കാനുള്ള ഒരേയൊരു സൂചകം. അതുകൊണ്ട്, ഹിന്ദുക്കള്‍ പറയുന്ന ധര്‍മത്തിന്റെ യഥാര്‍ത്ഥ സ്രോതസ്സ് സ്മൃതികളാണ്. സ്മൃതികള്‍ ധര്‍മാധര്‍മമെന്താണെന്ന് തീരുമാനിക്കാനുള്ള ആധികാരിക രേഖയായതുകൊണ്ട്, അവയെ ധര്‍മങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന ധര്‍മശാസ്ത്രങ്ങള്‍ എന്നു വിളിക്കുന്നു.