"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

അസ്പൃശ്യരുടെ മതംമാറ്റം രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയല്ല...! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 335, 336)

ലാഭേച്ഛയാണ് മതംമാറാനുള്ള പ്രത്യക്ഷപ്രേരണയെന്ന കാര്യവും മതംമാറ്റംകൊണ്ട് സാന്ദര്‍ഭികമായി മാത്രം ഉണ്ടായ പ്രയോജനവും തമ്മില്‍ തരംതിരിവ് ആവശ്യമാണെന്നുപോലും മതംമാറ്റവിരുദ്ധര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. മതംമാറ്റം രാഷ്ട്രീയമായി അസ്പൃശ്യര്‍ക്ക് നേട്ടം ഉണ്ടാക്കിയേക്കാം. എന്നാല്‍ ഈ നേട്ടം പ്രത്യക്ഷപ്രേരണ കൊണ്ടുണ്ടായതാണെങ്കില്‍ മാത്രമേ മതംമാറ്റത്തെ അധാര്‍മികമെന്നോ, കുറ്റകരമെന്നോ നിന്ദിക്കാനാവുകയുള്ളൂ. അസ്പൃശ്യര്‍ ആഗ്രഹിക്കുന്ന മതംമാറ്റം രാഷ്ട്രീയനേട്ടത്തിനുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ലെന്ന് മതംമാറ്റവിരോധികള്‍ തെളിയിച്ചില്ലെങ്കില്‍ അവരുടെ ദോഷാരോപണം അടിസ്ഥാനരഹിതമാണെന്ന് പറയേണ്ടിവരും. രാഷ്ട്രീയനേട്ടം സാന്ദര്‍ഭികമായി 



ഉണ്ടായതാണെങ്കില്‍, മതംമാറ്റത്തില്‍ കുറ്റകരമായി യാതൊന്നുമില്ല. ഏതായാലും മതംമാറ്റംകൊണ്ട് അസ്പൃശ്യര്‍ക്ക് പുതുതായി എന്തെങ്കിലും രാഷ്ട്രീയനേട്ടം ഉണ്ടാക്കാനില്ല. ഇന്ത്യയിലെ ഓരോ മതസമൂഹത്തിനും ഇന്ത്യന്‍ ഭരണഘടനാ നിയമമനുസരിച്ച് പ്രത്യേകമായ രാഷ്ട്രീയ പരിരക്ഷകളുണ്ട്. ഇന്നത്തെ അവസ്ഥയില്‍ അസ്പൃശ്യര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അനുഭവിക്കുന്നതുപോലുള്ള രാഷ്ട്രീയാവകാശങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ മാറ്റംവരുത്തുന്നു എങ്കില്‍ ഈ മാറ്റം മുമ്പില്ലാതിരുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍വേണ്ടിയല്ല. മതം മാറിയില്ലെങ്കിലും അവരുടെ രാഷ്ട്രീയാവകാശങ്ങള്‍ നിലനില്ക്കും. രാഷ്ട്രീയനേട്ടത്തിന് മതപരിവര്‍ത്തനവുമായി യാതൊരുബന്ധവുമില്ല. കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ഗ്രഹിക്കാതെ മതംമാറ്റവിരുദ്ധര്‍ വെറുതെ അസ്പൃശ്യരെ കുറ്റപ്പെടുത്തുകയാണ്.