"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 26, തിങ്കളാഴ്‌ച

അസ്പൃശ്യരെ ഒഴിവാക്കുന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് ഗാന്ധിയോട് യോജിക്കാനാവുമായിരുന്നില്ല.....!!!! അംബേഡ്കര്‍ പറഞ്ഞു...

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326)

ചെറുന്യൂനപക്ഷങ്ങളുടേയും അസ്പൃശ്യരുടേയും അവകാശവാദ ങ്ങളെ ചെറുക്കാനുള്ളഗൂഢാലോചനയില്‍ തന്നോടൊപ്പം പങ്കുചേരാന്‍ അദ്ദേഹം മുസ്ലീങ്ങളെ പ്രലേഭിപ്പിക്കുകയായിരുന്നു. അത് മുസ്ലീങ്ങളുമായിട്ടുള്ള ഒരു കരാറല്ലായിരുന്നു. അസ്പൃശ്യര്‍ക്കെ തിരായ ഉപജാപമായിരുന്നു അത്. കൂടുതല്‍ വഷളായിരുന്നു അത്. പുറകില്‍ നിന്നുള്ള കുത്തായിരുന്നു അത്.

കരാറെന്നുപറഞ്ഞത് പരാജയപ്പെട്ടു. എന്തുകൊണ്ടെന്നാല്‍ പ്രത്യേക പ്രാതിനിധ്യത്തിന്റെ ഗുണഫലത്തില്‍ നിന്ന് അസ്പൃശ്യരെ ഒഴിവാക്കുന്നതിനോട് യോജിക്കുക എന്നത്, മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമായിരുന്നു. മറ്റു കാരണങ്ങളുമുണ്ടായിരുന്നു. അത്തരം ഒരു പദ്ധതിയോട് മുസ്ലീങ്ങള്‍ക്ക് എങ്ങനെ യോജിക്കാനാവും? മുസ്ലീങ്ങള്‍ക്ക് പ്രത്യേക പ്രാതിന്ധ്യം വേണമെന്നുപറഞ്ഞ് അവര്‍ സമരം ചെയ്തുകൊണ്ടി രിക്കുകയായിരുന്നു. പ്രത്യേക പ്രാതിനിധ്യം വേണമെന്നുമാത്രം പറഞ്ഞല്ല അവര്‍ സമരം ചെയ്തുകൊണ്ടിരുന്നത്. പ്രാതിനിധ്യത്തില്‍ പ്രാധാന്യം വേണമെന്ന് അവശ്യപ്പെട്ട് അവര്‍ സമരം ചെയ്തുകൊ ണ്ടിരിക്കുകയായിരുന്നു. ഇന്ത്യ ഒരുകാലത്ത് മുസ്ലീങ്ങള്‍ ഭരിച്ചിരുന്നു എന്ന കാരണമൊന്നുമാത്രം ആശ്രയിച്ചാണ് തങ്ങളുടെ അവകാശ വാദം കിടക്കുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. അവരുടെ രാഷ്ട്രീയ പ്രാമുഖ്യം നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു.