"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 27, ചൊവ്വാഴ്ച

മി. ഗാന്ധിയും ന്യൂനപക്ഷ പ്രതിനിധികളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇതായിരുന്നു....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 242)

ഇത്രക്ക് കോപാകുലനാകുവാന്‍ മി. ഗാന്ധിക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? ഇത്രക്ക് ധാര്‍മികരോഷം പ്രകടിപ്പി ക്കാന്‍ മി. ഗാന്ധിക്ക് എന്തെങ്കിലും അവകാശമുണ്ടായിരുന്നോ? ന്യൂനപക്ഷങ്ങളുടെ മേല്‍ കല്ലെടുത്തെറിയാന്‍ അദ്ദേഹം അര്‍ഹനായിരുന്നോ? ന്യൂനപക്ഷങ്ങളെപ്പോലെതന്നെ പാപം ചെയ്തവനാണ് താനുമെന്ന കാര്യം മി. ഗാന്ധി മറന്നു. കുറേക്കൂടി മോശമായ, നീതിബോധമില്ലാത്ത പാതകിയായിരുന്നു അദ്ദേഹം. കാരണം, ന്യൂനപക്ഷങ്ങള്‍ ചത്തമൃഗത്തെ പങ്കുവെക്കുക യായിരുന്നുവെങ്കില്‍ അദ്ദേഹം എന്താണ് ചെയ്തുകൊണ്ടിരുന്നത്. 



അദ്ദേഹവും ചത്തമൃഗത്തെ പങ്കുവെക്കുന്ന തിരക്കിലായിരുന്നു. മി. ഗാന്ധിയും ന്യൂനപക്ഷ പ്രതിനിധികളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇതായിരുന്നു: മി. ഗാന്ധി ചത്തമൃഗത്തെ മൂന്നു കൂട്ടര്‍ക്കു മാത്രം - ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, സിക്കുകാര്‍ - പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്കും അതിന്റെ പങ്കുനല്കണമെന്ന് ന്യൂനപക്ഷ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇവരില്‍ ആരുടെ ഭാഗത്താണ് ന്യായമുള്ളത്? ആരോഗ്യദൃഢഗാത്രരും പോഷകാഹാ രങ്ങള്‍ കഴിക്കുന്നവരുമായ ചെന്നായ്ക്കള്‍ക്ക് നല്കണമെന്ന് ആവശ്്യപ്പെടുന്ന മി. ഗാന്ധിയുടെ ഭാഗത്തോ, അതോ ചടച്ചവരും പശിയുള്ളവരുമായ ആട്ടിന്‍ കുട്ടികള്‍ക്ക് ഒരു പങ്ക് നല്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ന്യൂനപക്ഷ പ്രതിനിധികളുടെ ഭാഗത്തോ?