"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

അസ്പൃശ്യരെക്കൊണ്ട് നിര്‍ബന്ധിത തൊഴിലെടുപ്പില്‍ നിയമവ്യവസ്ഥ ചെയ്തു....? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 157)

നിര്‍ബന്ധിത തൊഴിലെടുപ്പിക്കല്‍ നിയമവ്യവസ്ഥ നിലനില്ക്കുന്നു എന്നു വായിക്കുമ്പോള്‍ ജനങ്ങള്‍ അന്തംവിട്ടേക്കാം. ഇത് അടിമത്തമല്ലാതെ മറ്റൊന്നുമല്ല. അടിമത്തവും സ്വതന്ത്ര തൊഴിലും തമ്മില്‍ വ്യത്യാസമുണ്ട്. അടിമത്ത സമ്പ്രദായത്തില്‍ സേവനം ചെയ്തുകൊള്ളാമെന്ന കരാര്‍ ലംഘിക്കുന്നത് കുറ്റകരമാണ്; പിഴചുമത്തിയോ ജയിലിലടച്ചോ ശിക്ഷിക്കാം. സ്വതന്ത്ര തൊഴില്‍ സംവിധാനത്തില്‍ സേവനം ചെയ്തുകൊള്ളാമെന്ന കരാര്‍ ലംഘിച്ചാല്‍ അത് സിവില്‍ കുറ്റമാണ്; തൊഴിലാളി അതിന് നഷ്ടപരിഹാരം മാത്രം നല്കിയാല്‍ മതി. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തു മ്പോള്‍, അസ്പൃശ്യരുടെ മേല്‍ അടിച്ചേല്പിച്ചിട്ടുള്ള നിയമപരമായ ബാധ്യതയാണ് തോട്ടിപ്പണി. അവര്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാനാവില്ല.