"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 13, ചൊവ്വാഴ്ച

അസുരന്മാരുടെ ഭാഷ ആര്യന്മാരുടെ ഭാഷയില്‍ നിന്നും വ്യത്യസ്ഥമാണ്....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 64)

സംസാരശേഷി അപഹരിക്കപ്പെട്ടപ്പോള്‍ അസുരര്‍ തകര്‍ന്നുപോയെന്നും നിലവിളിച്ചുവെന്നും ശതപഥബ്രാഹ്മണത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. 'ഹാലവ' 'ഹാലവ' എന്ന ദുര്‍ഗ്രാഹ്യമായ സംസാരമാണ് അവര്‍ നടത്തിയത്. ഇങ്ങനെ സംസാരിക്കുന്നവര്‍ മ്ലേച്ഛന്മാരാകുന്നു. അതുകൊണ്ട് ബ്രാഹ്മന്‍ കിരാതഭാഷ സംസാരിക്കരുത്; എന്തുകൊണ്ടെന്നാല്‍, അസുരന്മാരുടെ സംസാരം ഇമ്മട്ടിലാണ്.

ബ്രഹ്മാവിന്റെ മുഖം, ഭുജം, ഊരുക്കള്‍, പാദങ്ങള്‍ എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെട്ട വര്‍ഗങ്ങള്‍ക്ക് പുറത്തുള്ള ഗോത്രങ്ങള്‍, മ്ലേച്ഛന്മാരുടെ ഭാഷ സംസാരിച്ചാലും ശരി, ദസ്യുക്കള്‍ എന്നു വിളിക്കപ്പെടുന്നുവെന്ന് മനു നമ്മെ പഠിപ്പിക്കുന്നു. അപ്പോള്‍, മനുവിന്റെ കാലത്ത് രണ്ടു ഭാഷകളും - ആര്യന്മാരുടെ ഭാഷയും മ്ലേച്ഛന്മാരുടെ അഥവാ അസുരന്മാരുടെ ഭാഷകളും - ഉപയോഗത്തിലു ണ്ടായിരുന്നു. എങ്കിലും മഹാഭാരതത്തില്‍ പറയുന്ന കാലഘട്ടത്തില്‍ അസുരഭാഷ, ആര്യവത്കൃത ഗോത്രങ്ങളുടെയിടയില്‍ മിക്കവാറും മൃതിയടഞ്ഞിട്ടുണ്ടായിരിക്കണം; എന്തുകൊണ്ടെന്നാല്‍ യുധിഷ്ഠിരനൊഴികെ മറ്റാര്‍ക്കും മനസ്സിലാകാതിരിക്കാന്‍ വേണ്ടി വിദുരര്‍ യുധിഷ്ഠിരനോട് മ്ലേച്ഛഭാഷയില്‍ സംസാരിക്കുന്നുണ്ട്.