"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 21, ബുധനാഴ്‌ച

അസ്പൃശ്യരോടുള്ള വെറുപ്പും വിദ്വേഷവും ഓരോ ഹിന്ദുവിലും ജന്മാനാ ഉള്ളതാണ്....!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 171)

പൊലീസും മജിസ്‌ട്രേട്ടും ചിലപ്പോള്‍ അഴിമതിക്കാരാകും. അവര്‍ അഴിമതിക്കാര്‍ മാത്രമാണെങ്കില്‍, കാര്യങ്ങള്‍ അത്രക്ക് മോശമാകുകയില്ല. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ രണ്ടുകൂട്ടര്‍ക്കും വിലക്കെടുക്കാനാകും. പൊലീസും മജിസ്‌ട്രേട്ടും അഴിമതിക്കാരേക്കാളുപരി പക്ഷപാതികളാണ് എന്നതാണ് വിശേഷാലുള്ള ദുര്യോഗം. ഹിന്ദുക്കളോടുള്ള അയാളുടെ പക്ഷപാതിത്തവും അസ്പൃശ്യരോടുള്ള സഹജദ്വേഷവും അസ്പൃശ്യര്‍ക്ക് സംരക്ഷണവും നീതിയും നിഷേധിക്കുന്നതില്‍ കലാശിക്കുന്നു. ഒരാളോടുള്ള ഈ പക്ഷപാതിത്വത്തിനും മറ്റൊരാളോടുള്ള സഹജദ്വേഷത്തിനും മരുന്നില്ല. സാമൂഹികവും 



മതപരവുമായ വെറുപ്പില്‍ വേരൂന്നിയിട്ടുള്ള അവ ഓരോ ഹിന്ദുവിലും ജന്മനാ ഉള്ളതാണ്. പൊലീസും മജിസ്‌ട്രേട്ടും അസ്പൃശ്യരില്‍ പ്രവര്‍ത്തിക്കുന്ന സജീവശക്തികളോട് അനുതാപം കാണിക്കുന്നില്ല; അതിനുകാരണം അവരിലെ ഉള്‍പ്രേരണകളും, താത്പര്യങ്ങളും പാരമ്പര്യസിദ്ധമായ സ്വഭാവവിശേഷങ്ങളുമാണ്. അസ്പൃശ്യരെ പ്രവര്‍ത്തിപ്പിക്കുന്നത് അവരുടെ ആവശ്യങ്ങളും വേദനകളും അത്യാകാംക്ഷകളും അഭിലാഷങ്ങളുമാണ്. ഇവ പൊലീസും മജിസ്‌ട്രേട്ടും വകവെക്കുന്നില്ല. അസ്പൃശ്യരുടെ ജീവിതാഭിലാഷങ്ങളോട് അവര്‍ പരസ്യമായി ശത്രുത പുലര്‍ത്തുന്നു; അവരുടെ ആത്മാഭിമാനത്തേയും പ്രഭാവത്തേയും കുറിച്ച് സൂക്ഷ്മസൂചന നല്‍കുന്ന എന്തിനേയും വിച്ഛേദിക്കുന്നു. നേരെമറിച്ച്, ഹിന്ദുക്കളുടെ വികാരങ്ങള്‍ അവര്‍ പങ്കുവെക്കുന്നു, അസ്പൃശ്യരുടെ മേല്‍ ഹിന്ദുക്കളുടെ അധികാരവും അധീശത്വവും അന്തസ്സും മഹത്വവും നിലനിര്‍ത്താനുള്ള ശ്രമത്തോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള ഏതൊരു സംഘട്ടന ത്തിലും അസ്പൃശ്യരുടെ കലാപത്തെ അടിച്ചമര്‍ത്താന്‍ അവര്‍ ഹിന്ദുക്കളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല അസ്പൃശ്യരെ ഒരു പാഠം പഠിപ്പിക്കാനും അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള താഴ്ന്ന സ്ഥാനങ്ങളില്‍ അവരെ നിലനിര്‍ത്താനും അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള താഴ്ന്ന സ്ഥാനങ്ങളില്‍ അവരെ നിലനിര്‍ത്താനും ന്യായമായോ അന്യായമായോ എല്ലാ മാര്‍ഗങ്ങളിലൂടെയും സാധ്യമായതെന്തും എല്ലാ ഹിന്ദുക്കളും പരസ്യമായും ലജ്ജയില്ലാ തെയും ചെയ്യുന്നതില്‍ അവരും പങ്കാളികളാകുന്നു.