"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

സമുദായങ്ങള്‍ക്കിടക്ക് നീതിനടപ്പാക്കാന്‍ മതത്തിനാവില്ല....! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 326.)

മതത്തിന്റെ ഫലദായകത്വത്തില്‍ വിശ്വസിക്കുന്ന മതശാസ്ത്രജ്ഞര്‍, മതം മനുഷ്യനില്‍ സ്ഥാപിക്കുന്ന ഉള്‍ക്കാഴ്ചയെക്കുറിച്ച് ഉപദേശിക്കുന്നു. മനുഷ്യര്‍ ചെയ്യുന്ന പാപകര്‍മത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും, തങ്ങളുടെ സഹജീവികളോട് തീതിചെയ്യേണ്ടത് അവരുടെ കടമയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഇതാണ് മതത്തിന്റെ ധര്‍മമെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു പരിധിവരെ ഈ ദൗത്യത്തില്‍ മതം വിജയിക്കുകയും ചെയ്യും. ഇവിടെയും മതത്തിന് ചെയ്യാവുന്നതിന് പരിമിതിയുണ്ട്. മതത്തിന് ഒരു സമുദായത്തിനകത്ത് നീതിനടപ്പാക്കാനാവും. എന്നാല്‍, സമുദായങ്ങള്‍ക്കിടക്ക് നീതിനടപ്പാക്കാന്‍ മതത്തിനാവില്ല. അമേരിക്കയില്‍ വെള്ളക്കാര്‍ക്കും നീഗ്രോകള്‍ക്കും ഇടക്ക് നീതിനടപ്പാക്കുന്നതില്‍ മതം പരാജയപ്പെട്ടു. നീതിക്കുവേണ്ടിയുള്ള മതത്തിന്റെ ആഹ്വാനത്തേക്കാള്‍ കൂടുതല്‍ ശക്തമാണ് ഭരണകൂടത്തിന്റെ ആഹ്വാനവും സമുദായത്തിന്റെ ആഹ്വാനവുമെന്ന് തെളിഞ്ഞിട്ടുണ്ട്.