"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

മദ്ദെല വിനീല....!!!!


9 ആം വയസില്‍ ഒരു റോമാനഗരം ഒറ്റക്ക് പടുത്ത ദലിത് പെണ്‍കുട്ടി....!!!! 2017 ജനുവരി 19 ന് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ 5895 മീറ്റര്‍ ഉയരമുള്ള കിളിമഞ്ജാരോ കൊടുമുടി കയറിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 'കിളിമഞ്ജാരോ ഗേള്‍' എന്ന ബഹുമതിയും നേടി ലിംകാ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റേക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയിരിക്കുന്നു....!!!! (ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ലോകവനിത!) സഹോദരന്‍ വിനീലും ആരോഹക സംഘത്തോടൊപ്പമുണ്ടായിരുന്നു. 6 ദിവസമെടുത്താണ് സംഘം പര്‍വതത്തിന്റെ നെറുകയിലെ ത്തിയത്. 2007 ഫെബ്രുവരി 2 നാണ് വിനീല ജനിച്ചത്. ആന്ധ്രാ പ്രദേശിലെ വനസ്താളിപുരത്തുള്ള സ്പുട്‌നിക സ്‌കൂളില്‍ 4 ആം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ വിനീല...! 'ബാഹുബലി' സിനിമയുടെ പ്രവര്‍ത്തകര്‍ വിനീലയുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റടുത്തിട്ടുണ്ട്...! ബാഹുബലി പ്രവര്‍ത്തകര്‍ക്ക് നന്ദി...!!!! മദ്ദെല വിനീലക്ക് ശതകോടി അഭിവാദ്യങ്ങള്‍....!!!!