"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

മതത്തെക്കുറിച്ച് ചരിത്രവിദ്യാര്‍ത്ഥികള്‍ പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 339)

മതത്തിന്റെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അപരിഷ്‌കൃത സമൂഹത്തെക്കുറിച്ച് തങ്ങളുടെ പഠനം ആരംഭിച്ചപ്പോള്‍ ഇന്ദ്രജാലം, ഭ്രഷ്ട്, കുലചിഹ്നം, അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍, ക്രിയാവിധികള്‍ എന്നിവയില്‍ വളരെയധികം ആമഗ്നരായി. അപരിഷ്‌കൃത സമൂഹത്തില്‍ മതത്തിന്റെ പ്രാഥമികമായ ഉള്ളടക്കമെന്ന നിലക്കുള്ള ജനതയുടെ സാമൂഹിക പ്രക്രിയയെ അവര്‍ ശ്രദ്ധിച്ചില്ല. ഇന്ദ്രജാലത്തിന്റെയും മറ്റ് അലൗകികപ്രക്രിയകളുടേയും ശരിയായ പ്രവര്‍ത്തനങ്ങളെ വിലമതിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു എന്നും അവര്‍ മനസ്സിലാക്കി. ഇത് വലിയ തെറ്റായിപ്പോയി. മതത്തിന് താത്പര്യം കാണിച്ച സര്‍വരേയും അത് വേദനിപ്പിച്ചു. മതത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള ഗുരുതരമായ തെറ്റിദ്ധാരണക്കു കാരണം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കു പറ്റിയ ഈ അബദ്ധമാണ്. മതം ഇന്ദ്രജാലത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട താണെന്നോ, ഇന്ദ്രജാലത്തിനുവേണ്ടിമാത്രം ഇന്ദ്രജാലത്തില്‍ താത്പര്യംകാണിക്കുന്നു എന്നോ വ്യാഖ്യാനിക്കുന്നതിനേക്കാള്‍ വലിയെ തെറ്റ് വേറെയില്ല. അപരിഷ്‌കൃതസമൂഹം ഇന്ദ്രജാലം പ്രയോഗിക്കുന്നുണ്ട്. ഭ്രഷ്ടില്‍ വിശ്വസിക്കുന്നുണ്ട്. കുലചിഹ്നത്തെ ആരാധിക്കുന്നുണ്ട്. ഇവയൊക്കെ ശരിയുമാണ്. എന്നാല്‍, മതത്തിന് രൂപം നല്കുന്നത് ഇവയെല്ലാമാണെന്നോ, മതത്തിന്റെ ഉറവിടം ഇതൊക്കെയാണെന്നോ കരുതുന്നത് തെറ്റാണ്.