"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 17, ശനിയാഴ്‌ച

അസ്പൃശ്യരായ ജീവനക്കാര്‍ വിവേചനം നേരിടാത്ത ഒരേയൊരു സര്‍വീസ് രംഗം സ്‌കാവെഞ്ചിംഗ് (തൂപ്പും തുടപ്പം) മാത്രമാണ്.....!!!! അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 130, 131)

ഏതെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ അസ്പൃശ്യര്‍ക്ക് കടന്നുകൂടാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ത്തന്നെ അവരുടെ മുന്നോട്ടുള്ള ഗതിക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. അവരുടെ സര്‍വീസ് സീനിയോറിറ്റിയോ പ്രാഗത്ഭ്യമോ ഭരണാധികാരികള്‍ക്ക് പ്രശ്‌നമല്ല. ഹിന്ദുക്കളുടെ തലപ്പത്ത് ഭരണമേധാവിയായി അസ്പൃശ്യനെ നിയമിക്കരുതെന്ന തത്വം പൊതുവില്‍ നിലനിര്‍ത്തപ്പെടുന്നു. പരിമിതമായ ചില തസ്തികകളില്‍ മാത്രമേ അസ്പൃശ്യരെ നിയമിക്കാന്‍ അനുവദിച്ചി ട്ടുള്ളൂ. പ്രധാനപ്പെട്ട തസ്തികകളില്‍നിന്ന് പൂര്‍ണമായും അവരെ മാറ്റിനിര്‍ത്തിയിരിക്കുന്നു. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അസ്പൃശ്യര്‍ക്ക് വിവേചനം അനുഭവപ്പെടാത്ത ഒരേയൊരു സര്‍വീസ് രംഗം സ്‌കാവെഞ്ചിംങ് (തൂപ്പും തുടപ്പും) മാത്രമാണ്. ഈ രംഗം മുഴുവന്‍ അസപൃശ്യര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നതുകൊണ്ട് ഇവിടെ വിവേചനമില്ല. ഹിന്ദുക്കളില്‍ നിന്നുള്ള മത്സരവുമില്ല. എന്നാല്‍, ഇതില്‍ത്തന്നെ ഉയര്‍ന്ന ചില തസ്തികകളുടെ കാര്യത്തില്‍, വിവേചനങ്ങള്‍ ഉണ്ടാകാറുണ്ട്. വൃത്തിഹീനങ്ങളായ ജോലികളെ ല്ലാം അസ്പൃശ്യര്‍ ചെയ്യുമ്പോള്‍ അതിന്റെ മേല്‍നോട്ടം വഹിക്കു ന്നതും കൂടുതല്‍ ശമ്പളമുള്ളതും മാലിന്യങ്ങളുമായി സമ്പര്‍ക്ക മില്ലാത്തതുമായ തസ്തികകള്‍ ഹിന്ദുക്കള്‍ക്കുള്ളതാണ്.!