"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 26, തിങ്കളാഴ്‌ച

അധകൃതവര്‍ഗക്കാരും മുസ്ലീങ്ങളും തമ്മില്‍ ഉണ്ടാകാനിടയുണ്ടായിരുന്ന ഉടമ്പടിയെ തകര്‍ക്കാന്‍ ഗാന്ധി പദ്ധതിയിട്ടു...!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 332)

മി. ഗാന്ധിയുടെ ഒടുവിലത്തെ വാദഗതി വിചിത്രമാണ്. ഉപരിവര്‍ഗ ക്കാര്‍ക്ക് അസ്പൃശ്യരെ അടിച്ചമര്‍ത്താനും അവരോട് പകപോക്കാനും കഴിയുന്നുണ്ടെങ്കില്‍, അസ്പൃശ്യര്‍ക്ക് എന്തുകൊണ്ട് പ്രത്യേക പ്രാതിനിധ്യം നല്കുന്നു എന്നതിന് വേറെ കാരണം തരിക്കേണ്ട കാര്യമില്ല. പ്രത്യേക പ്രാതിനിധ്യം ലഭിക്കുകവഴി ഉപരിവര്‍ഗക്കാ രുടെ നിഷ്ഠൂരതകള്‍ക്കെതിരെ അവര്‍ക്ക് പ്രതിഷേധിക്കാന്‍ കഴിയുന്നു.

മി. ഗാന്ധി നിരാശനായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ സമചിത്ത തയും സമതുലിതാവസ്ഥയും നഷ്ടപ്പെട്ടു. തന്റെ വാദഗതി തന്നെ എവിടെക്കൊണ്ടെത്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലെത്തി അദ്ദേഹം. താന്‍ ഈ വാദഗതി നടത്തുമ്പോള്‍, ഹിന്ദുക്കളുടെ കീഴില്‍ അസ്പൃശ്യരുടെ ശാശ്വതമായ അടിമപ്പെടു ത്തലിനുവേണ്ടിയാണ് താന്‍ വാദിക്കുന്നതെന്ന കാര്യം മി. ഗാന്ധി മറന്നുപോയി. മി. ഗാന്ധിയുടെ വാദഗതി ചുരുക്കത്തില്‍, ഇപ്രകാ രമായിരുന്നു: 'സ്വാതന്ത്ര്യം ആവശ്യപ്പെടരുത്, എന്തുകൊണ്ടെന്നാല്‍ അത് നിങ്ങളുടെ യജമാനനെ കുപിതനാക്കും, അയാള്‍ നിങ്ങളോട് മോശമായി പെരുമാറും'. ഇത്തരം വാദഗതി മറ്റാരെങ്കിലും മുന്നോട്ടു വെച്ചിരുന്നെങ്കില്‍ അയാളോട് പറയുമായിരുന്നു അയാള്‍ ആത്മാര്‍ത്ഥതയില്ലാത്തവനായിരുന്നുവെന്ന്. 

അസ്പൃശ്യരുടെ അവകാശവാദത്തിന്റെ ന്യായത്തെ തകര്‍ക്കുന്ന തില്‍ പരാജയപ്പെട്ട മി. ഗാന്ധി, അധകൃതവര്‍ഗപ്രതിനിധികള്‍ക്ക് പിന്തുണലഭിക്കാതിരിക്കാന്‍ അവരെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. അധകൃതവര്‍ഗക്കാരും മുസ്ലീങ്ങളും തമ്മില്‍ ഉണ്ടാകാനിടയു ണ്ടായിരുന്ന ഉടമ്പടിയെ തകര്‍ക്കാന്‍ പദ്ധതിയിട്ടു. പദ്ധതിയുടെ ഭാഗമായി മുസ്ലീങ്ങളെ തന്റെ ഭാഗത്തേക്ക് കൊണ്ടുവരാന്‍ അവരുമായി ഒരു ഉടമ്പടിയില്‍ എത്തിടച്ചേരാനുള്ള നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു.