"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 15, വ്യാഴാഴ്‌ച

വിഘടിതമനുഷ്യര്‍ അസ്പൃശ്യരും പ്രതിഷ്ഠാപിതസമുദായം സ്പൃശ്യരും ആയിത്തീര്‍ന്നതെപ്പോള്‍...!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 143)

ഇന്ത്യയിലെ ഗ്രാമത്തില്‍ പ്രതിഷ്ഠാപിത സമൂഹവും വിഘടിതമനുഷ്യരും അടങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും ഇരുകൂട്ടരും പരസ്പരം അകന്നുമാറിയാണ് - ആദ്യത്തെ കൂട്ടര്‍ ഗ്രാമത്തിനുള്ളി ലും രണ്ടാമത്തെ കൂട്ടര്‍ അതിന് വെളിയിലും - പ്രതിഷ്ഠാപിത സമൂഹത്തിലെ അംഗങ്ങളും വിഘടിതമനുഷ്യരും തമ്മിലുള്ള സാമൂഹിക സംസര്‍ഗത്തിന് പ്രതിബന്ധമില്ലായിരുന്നുവെന്നും ഇതുവരെ നാം നടത്തിയ ഗവേഷണങ്ങളും ചര്‍ച്ചകളും തെളിയിച്ചിട്ടുണ്ട്. പശു വിശുദ്ധമൃഗവും ഗോമാംസഭക്ഷണം നിഷിദ്ധകര്‍മവും ആയിത്തീര്‍ന്നപ്പോള്‍ സമൂഹം രണ്ടായി വിഭജിക്കപ്പെട്ടു. പ്രതിഷ്ഠാപിത സമുദായവും സ്പൃശ്യസമുദായവും വിഘടിതമനുഷ്യര്‍ അസ്പൃശ്യസമുദായവും ആയിത്തീര്‍ന്നു.