"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 27, ചൊവ്വാഴ്ച

വട്ടമേശ സമ്മേളനത്തിന് പോകുന്നതിന് മുമ്പ് നടന്ന അംബേഡ്കര്‍ - ഗാന്ധി കൂടിക്കാഴ്ച...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 237, 238)

വട്ടമേശസമ്മേളനത്തിനുവേണ്ടി ഞാന്‍ ലണ്ടനിലേക്ക് പോകുന്ന തിന് മുമ്പ് മി. ഗാന്ധിയെ ബോംബെയില്‍ സന്ദര്‍ശിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ അസ്പൃശ്യര്‍ക്ക് പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടി വട്ടമേശസമ്മേളനത്തില്‍ ഞാന്‍ ആവശ്യപ്പെടുമെന്ന് മി. ഗാന്ധിയെ അറിയിച്ചിരുന്നു. തനിക്കതിനോട് യോജിക്കാനാവില്ലെന്ന് മി. ഗാന്ധി പറഞ്ഞു. എന്നാല്‍ താനതിനെ എതിര്‍ക്കുകയില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. കേവലം അഭിപ്രായവ്യത്യാസമുള്ള കാര്യമാണ് അതെന്നേ എനിക്ക് തോന്നിയുള്ളൂ. രണ്ടാം വട്ടമേശ സമ്മേളന ക്കാലത്ത് രണ്ടുപ്രാവശ്യം മി. ഗാന്ധിയെ ഞാന്‍ സന്ദര്‍ശിച്ചു. ഒരിക്കല്‍ തനിച്ചും മറ്റൊരിക്കല്‍ ചെറിയ ന്യൂനപക്ഷ സമുദായങ്ങ ളുടെ പ്രതിനിധികളുമൊന്നിച്ചും. ആദ്യ സന്ദര്‍ശനത്തില്‍ മി. ഗാന്ധി നൂല്‍നൂറ്റുകൊണ്ടിരുന്നു, ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍ സംസാരിച്ചു. ഈ സമയമത്രയും ഒറ്റവാക്ക് അദ്ദേഹം ഉരിയാടിയില്ല. ഒടുവില്‍ അദ്ദേഹം ഇത്രമാത്രം പറഞ്ഞു,

'താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടു. ഞാന്‍ അതേക്കുറിച്ച് ആലോചി ക്കട്ടെ. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ ഞാനും ചെറുന്യൂനപക്ഷ ങ്ങളുടെ പ്രതിനിധികളും പറഞ്ഞത് അദ്ദേഹം കേട്ടു. അസ്പൃശ്യര്‍ക്കു വേണ്ടി ഞാന്‍ ഉന്നയിക്കാന്‍പോകുന്ന അവകാശവാദത്തെ താന്‍ അനുകൂലിക്കുകയില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനു ശേഷം 1931 സെപ്തംബര്‍ 28 ന് ന്യൂനപക്ഷ ഉപസമിതി യോഗം ചേരുകയുണ്ടായി.'