"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 21, ബുധനാഴ്‌ച

ഹിന്ദുക്കള്‍ അസ്പൃശ്യര്‍ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 168)

അസ്പൃശ്യരുമായിട്ടുള്ള എല്ലാ സാമ്പത്തികബന്ധങ്ങളും നിര്‍ത്തി വെക്കാന്‍ സ്പൃശ്യര്‍ സംഘടിതമായി ഗൂഢാലോചന നടത്തുന്നു. അസ്പൃശ്യരുടെ നേര്‍ക്ക് അവര്‍ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കു കയാണ്. തെമ്മാടികളുടേതായ ഒരു ദണ്ഡാത്മക പര്യവേക്ഷണ സംഘത്തെ അസ്പൃശ്യരുടെ കുടിലുകളിലേക്കയച്ച് ശത്രുവിനെ വകവരുത്തുന്ന മാര്‍ഗമാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. തെമ്മാടികള്‍ അസ്പൃശ്യരുടെ വസ്തുവകകള്‍ കൊള്ളചെയ്ത് നശിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എല്ലാവരേയും നിര്‍ലജ്ജം ഹിംസിക്കുകയും ചെയ്യുന്നു.

അസ്പൃശ്യരുടെ നേര്‍ക്ക് സ്പൃശ്യര്‍ പ്രയോഗിക്കുന്ന ഏറ്റവും സാധാരണവും ഏറ്റവും ശക്തവുമായ ആയുധം അവരെ പൂര്‍ണമായും ബഹിഷ്‌കരിച്ചിരിക്കുന്നു എന്ന പ്രഖ്യാപനമാണ്. ഗാന്ധിയുടെ നിസ്സഹകരണത്തിന്റെ മറ്റൊരു പേരായ ബഹിഷ്‌കരണത്തിന്റെ ഭയാനകതകള്‍ മതിയായ വിധത്തില്‍ വിവരിക്കാന്‍ പ്രയാസമാണ്.