"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

മതത്തിന്റെ ചടങ്ങുകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കുന്നതിന് അതിനെ ഈശ്വരവിജ്ഞാനീയത്തില്‍നിന്ന് വേര്‍പെടുത്തേണ്ടതുണ്ട്...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 337, 338)

മതംമാറ്റവിരോധികളുടെ ഒന്നാമത്തെ തടസ്സവാദം മാത്രമാണ് ഗൗരവമായ പരിഗണനയര്‍ഹി ക്കുന്നത്. മതം മനുഷ്യനും ദൈവങ്ങളും തമ്മിലുള്ള തികച്ചും വ്യക്തിപരമായ കാര്യമാണ് എന്ന പരികല്പനയിലാണ് തടസ്സവാദം മുമ്പോട്ടു നീങ്ങുന്നത്. മതം അലൗകികമാണ്. സാമൂഹികമായി അതിന്റെ യാതൊരു കാര്യവുമില്ല. ഈ വാദമുഖങ്ങള്‍ തികച്ചും സംവേദനീയമാണ്. പക്ഷെ, അതിന്റെ അടിസ്ഥാനത്തില്‍ അയഥാര്‍ത്ഥങ്ങളാണ് എന്നുമാത്രം. എങ്ങനെയായലും, ഈ തടസ്സവാദം മതത്തെക്കുറിച്ചുള്ള ഏകപക്ഷീയമായ കാഴ്ച്ചപ്പാടണ്. അതുതന്നെ മതാവസ്ഥകളുടെ അടിസ്ഥാ നത്തിലുള്ളതും. അവ തികച്ചും ചരിത്രപരമാണ്, മൗലികമല്ല.

മതത്തിന്റെ ചടങ്ങുകളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കുന്നതിന് അതിനെ ഈശ്വരവിജ്ഞാനീയത്തില്‍നിന്ന് വേര്‍പെടുത്തേണ്ടതുണ്ട്. ആചരണങ്ങള്‍, ശീലങ്ങള്‍ - പാലനങ്ങള്‍, കര്‍മങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയാണ് മതത്തിന്റെ പ്രാഥമിക കാര്യങ്ങള്‍. ഈശ്വരവിജ്ഞാനീയത്തിന് രണ്ടാം സ്ഥാനമാണുള്ളത്. ഈ പ്രാഥമിക കാര്യങ്ങളെ ദേശീകരിക്കുകയാണ് മതത്തിന്റെ ലക്ഷ്യം.