"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 24, ശനിയാഴ്‌ച

ആഹിര്‍വാര്‍ കുടുംബം വിദ്യാഭ്യാസമികവിന്റെ ഉത്തുംഗശൃംഗത്തില്‍...!!!!!

Courtesy for Source & Image; Link

വിദ്യാഭ്യാസമികവിന്റെ ഉത്തുംഗശൃംത്തില്‍ വിരാജിക്കുന്നത്, ഒരിക്കല്‍ മനുധര്‍മം വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാത്ത വരെന്നു വിധിച്ച് അരികുകളിലേക്ക് ഒതുക്കിയ ദേശികവംശത്തി ലെ ഒരു ദലിത് കുടുംബമാണെന്ന വിവരം അറിഞ്ഞ് സ്വാഭിമാനി കളാകുക...!!!! ഏറ്റവും കൂടുതല്‍ ഡോക്ടറേറ്റ് നേടിയ അംഗങ്ങളുള്ള കുടുബം എന്ന ബഹുമതിയുമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് ഝാന്‍സിയിലെ ഭഗവാന്‍ദാസ് ആഹിര്‍വാര്‍ എന്ന ദലിതന്റേതാണ്. അദ്ദേഹത്തി ന്റെ അഞ്ചുമക്കള്‍ ഡോക്ടറേറ്റ് നേടിയതോടെയാണ് കുടുംബത്തിന് ഈ ബഹുമതി ലഭ്യമായത്...!!!! 



Courtesy for Source & Image; Link

ഡോ. മുകേഷ് കുമാര്‍ (മാനേജ്‌മെന്റ് ഇന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍)
ഡോ. രാഗിണി ആഹിര്‍വാര്‍ (സുവോളജി)
ഡോ. ഡോ. മോഹിനി ആഹിര്‍വാര്‍ (ബോട്ടണി)
ഡോ. അനില്‍ കുമാര്‍ (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍)
ഡോ. സോഹിനി ആഹിര്‍വാര്‍ (സോഷ്യോളജി) എന്നിവരാണ് ആ ആദരണീയര്‍...!!!

മനുധര്‍മം പിന്തിരിപ്പനും ജനാധിപത്യവിരുദ്ധവുമാണെന്ന് സ്വന്തം ജീവിതത്തിലൂടെ സമര്‍ത്ഥിച്ച ബാബാസാഹേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ പിന്‍തുടര്‍ച്ചക്കാരായ ഈ ആദരണീയര്‍ക്ക് അഭിവാദ്യങ്ങള്‍...!!!!

Courtesy for Source; Link;