"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 26, തിങ്കളാഴ്‌ച

അയിത്തം ഇല്ലാതാക്കാനുള്ള മാര്‍ഗം മിശ്രവിവാഹവും മിശ്രഭോജനവും ആവിഷ്‌കരിക്കുകയാണ്....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 231)

അസ്പൃശ്യര്‍ക്ക് പ്രത്യേകം പ്രാതിനിധ്യം നല്കിയാല്‍ അവരും സ്പൃശ്യരും തമ്മില്‍ നിലവിലുള്ള വേറിട്ടുനില്ക്കല്‍ അനന്തമായി തുടരും എന്ന വാദഗതി തികച്ചും പൊള്ളയാണ്. അയിത്തം ഇല്ലാതാക്കാനുള്ള മാര്‍ഗം മിശ്രവിവാഹവും മിശ്രഭോജനവും ആവിഷ്‌കരിക്കുകയാണ്. അസ്പൃശ്യരുടെ അവശതകള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗം പൊതുകിണറുകളില്‍ നിന്ന് അവരെ വെള്ളമെടുക്കാന്‍ അനുവദിക്കുകയും പൊതുസ്‌കൂളുകളില്‍ അവര്‍ക്ക് പ്രവേശനം നല്കുകയുമാണ്. പ്രത്യേക പ്രാനിധ്യം മിശ്വിവാഹത്തിനും മിശ്രഭോജനത്തിനും പൊതുകിണറുകളില്‍ നിന്ന് വെള്ളമെടുക്കാനും, പൊതുസ്‌കൂളുകളില്‍ പ്രവേശനം 



ലഭിക്കാനും തടസ്സമുണ്ടാക്കും എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. അസ്പൃശ്യര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്കിയാല്‍, അവരും സ്പൃശ്യരും തമ്മില്‍ നിലവിലുള്ള വേര്‍പെട്ടുനില്ക്കല്‍ അനന്തമായി തുടരും എന്ന വാദഗതി തികച്ചും പൊള്ളയാണ്. നേരെ മറിച്ച് പ്രത്യേക പ്രാതിനിധ്യത്തിന്റെ ആവശ്യമില്ലെന്ന് തെളിയിക്കാനുള്ള ഏകമാര്‍ഗം മേല്പ്പറഞ്ഞ കാര്യങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ഈ ദിശയിലേക്ക് മി. ഗാന്ധിയും കോണ്‍ഗ്രസ്സും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ബര്‍ദോളി പ്രമേയത്തിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള വിശദീകരണക്കുറിപ്പില്‍ ഈ ദിശയിലേക്ക് മി. ഗാന്ധിയും കോണ്‍ഗ്രസ്സും എത്രദൂരം വരെ പോകാന്‍ തയാറായിരു ന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.