"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

അസ്പൃശ്യര്‍ ചീഞ്ഞമാംസം കഴിക്കാന്‍ നിര്‍ബന്ധിതരായതെന്തുകൊണ്ട്..? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 156)

പച്ചമാംസം കിട്ടുമെങ്കില്‍, ചീഞ്ഞമാംസം കഴിക്കാന്‍ ആരും താത്പര്യപ്പെടുകയില്ല. അസ്പൃശ്യര്‍ ചീഞ്ഞമാംസം കഴിച്ചുപോരുന്നത് അതവര്‍ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. ചീഞ്ഞമാംസമല്ലാതെ ജീവിതം നിലനിര്‍ത്താന്‍ മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ് അവര്‍ അത് കഴിക്കുന്നത്. അയിത്തം കാരണം അവര്‍ക്ക് മറ്റ് ജീവിതമാര്‍ഗം ഇല്ലെന്ന് തിരിച്ചറിയുന്നവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. മറ്റു തൊഴിലുകളെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ആവശ്യമുള്ള ആഹാരം ഉത്പാദിപ്പിച്ച് ജീവിക്കാന്‍ അവര്‍ക്ക് ഭൂമിയില്ല. അവര്‍ക്ക് ഏര്‍പ്പെടാവുന്ന വ്യാപാരങ്ങളുമില്ല. അവരുടെ മുഖ്യാവലംബം ഗ്രാമങ്ങളില്‍ നിന്ന് സംഭരിക്കുന്ന ആഹാരവും അവര്‍ക്കുവേണ്ടി ഉപേക്ഷിക്കപ്പെടുന്ന ചീഞ്ഞ മാംസവുമാണ്. ചീഞ്ഞ മാംസത്തിന്റെ അഭാവത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ പട്ടിണികിടന്ന് മരിക്കും. ഇപ്പോള്‍ കുറ്റം അസ്പൃശ്യരുടെ ഭാഗത്തല്ലെന്ന് വ്യക്തമാണ്. അസ്പൃശ്യര്‍ ചീഞ്ഞ മാംസം കഴിക്കുന്നുവെങ്കില്‍ അതിനുകാരണം മാന്യമായ ജീവിതമാര്‍ഗം തെരഞെഞെടു ക്കാന്‍ ഹിന്ദുക്കള്‍ അവരെ അനുവദിക്കാത്തതാണ്.